അലൻ ഷുഹൈബിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡൽഹി:  പന്തീരാങ്കാവ് യു.എ.പി.എ കേസിൽ അലൻ ഷുഹൈബിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. അലൻ ശുഹൈബിന്റെ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് എൻ.ഐ.എ നൽകിയ ഹരജിയിലാണ് നോട്ടീസ്.

പന്തീരാങ്കാവ് യു.എ.പി.എ കേസിലുൾപ്പെട്ട താഹ ഫസൽ ജാമ്യം നൽകണം എന്ന് ആവശ്യപ്പെട്ട് ഹരജിക്ക് ഒപ്പം എൻ.ഐ.എയുടെ ഹരജിയും പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് യു.യു ലളിത്, അജയ് റെസ്ത്തോഗി എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. സെപ്റ്റംബർ മൂന്നാം വാരമാണ് സുപ്രീംകോടതി ഇനി കേസ് പരിഗണിക്കുക. 

Tags:    
News Summary - Supreme Court notice to Alan Shuhaib

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.