പാലാരിവട്ടം മേൽപാലം പൊളിച്ചു പണിയാൻ സുപ്രീംകോടതി സംസ്ഥാന സർക്കാറിന് അനുമതി നൽകി. ഭാരപരിശോധന നടത്തണമെന്ന ഹൈകോടതി ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് രോഹിങ്ടൺ ഫാലി നരിമാൻ അധ്യക്ഷനായ ബെഞ്ചിെൻറ വിധി. ജനതാൽപര്യം മുൻനിർത്തി പാലം പണി വേഗത്തിലാക്കണമെന്നും സംസ്ഥാന സർക്കാറിെൻറ അപ്പീലിൽ ബെഞ്ച് നിർദേശിച്ചു.
പാലാരിവട്ടം മേൽപാലത്തിെൻറ ഭാരപരിശോധന നടത്തണമെന്ന ഹൈകോടതിയുടെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നും മേൽപാലം പുതുക്കിപ്പണിയാൻ അടിയന്തരമായി അനുമതി നൽകണമെന്നും ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ അപ്പീലുമായി സുപ്രീംകോടതിയെ സമീപിച്ചത്. സംസ്ഥാന സർക്കാറിനുവേണ്ടി ഹാജരായ അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ മെട്രോ മാൻ ഇ. ശ്രീധരെൻറയും ചെന്നൈ െഎ.െഎ.ടി എൻജിനീയർമാർ അംഗങ്ങളായ സമിതിയുടെയും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി പൊതുതാൽപര്യം മുൻനിർത്തിയാണ് മേൽപാലം പുതുക്കിപ്പണിയാൻ തീരുമാനിച്ചതെന്ന് വാദിച്ചിരുന്നു.
എ.ജിയുടെ വാദങ്ങൾ അതേപടി അംഗീകരിച്ചാണ് സുപ്രീംകോടതി ഉത്തരവ്. പാലം അപകടത്തിലാണെന്ന വിദഗ്ധ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പൊളിച്ചു പണിയാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതെന്നും രണ്ടുവർഷംകൊണ്ട് പാലം തകർെന്നന്ന കാരണത്താൽ ഹൈകോടതി വിധി റദ്ദാക്കുകയാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഭാരപരിശോധന നടത്തണമെന്ന കരാർ കമ്പനിയുടെയും കിറ്റ്കോയുടെയും ആവശ്യം സുപ്രീംകോടതി െബഞ്ച് തള്ളി. 18.71 കോടി രൂപ ചെലവിൽ 100 വർഷം ആയുസ്സുള്ള പാലം നിർമിക്കാമെന്ന് ഇ. ശ്രീധരൻ, മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് അറ്റോണി ജനറൽ പറഞ്ഞു.
സുപ്രീംകോടതി വിധിക്കനുസരിച്ച് ആറുമാസത്തിനകം ഹൈകോടതിയിലെ ഹരജി തീർപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
2014ൽ തുടങ്ങിയ മേൽപാല നിർമാണം 2016ൽ പൂർത്തിയാവുകയും മൂന്നു വർഷത്തെ പെർഫോമൻസ് ഗാരന്റി നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സർക്കാർ ചെലവിൽ പുതുക്കിപ്പണിയേണ്ടതില്ലെന്നാണ് ഹരജിക്കാരുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.