ന്യൂഡൽഹി: ഒരു സ്ഥാനാർഥിയേയും പിന്തുണക്കാതെ ‘നോട്ട’ക്ക് കൂടുതൽ വോട്ടു കിട്ടുന്ന മണ്ഡലത്തിലെ ഫലം അസാധുവാക്കി പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്ന പൊതുതാൽപര്യ ഹരജിയിൽ തെരഞ്ഞെടുപ്പ് കമീഷന്‍റെ പ്രതികരണം തേടി സുപ്രീംകോടതി.
സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ ശിവ് ഖേരയാണ് ഹരജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. വോട്ടെടുപ്പിനു മുമ്പേ സൂറത്തിൽ ബി.ജെ.പി സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിച്ച സംഭവ വികാസം ഹരജിയുടെ പ്രാധാന്യം വർധിപ്പിക്കുന്നതായി ഹരജിക്കാരന്‍റെ അഭിഭാഷകൻ വാദിച്ചു.
ചിലർ നാമനിർദേശ പത്രിക പിൻവലിക്കുകയും ചില പത്രികകൾ തള്ളിക്കളയുകയും ചെയ്തതിനെ തുടർന്നാണ് സൂറത്തിൽ ബി.ജെ.പി സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിച്ചത്. നോട്ടക്ക് ഭൂരിപക്ഷം കിട്ടിയാൽ പുതിയ തെരഞ്ഞെടുപ്പ് എന്ന വിധത്തിൽ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ പരിഷ്കരിക്കണമെന്ന് ഹരജിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.