ന്യൂഡൽഹി: ശഹീർ ഷൗക്കത്തലിയെന്ന വിദ്യാർഥിയെ അതിക്രൂരമായി മർദിച്ച കേസിൽ നെഹ്റു ഗ്രൂപ് ചെയർമാൻ കൃഷ്ണദാസിന് കേരള ഹൈകോടതി അനുവദിച്ച ജാമ്യ ഇളവ് സുപ്രീംകോടതി റദ്ദാക്കി. കൃഷ്ണദാസ് കേരളത്തിലേക്ക് കടക്കരുതെന്നും ജസ്റ്റിസുമാരായ കെ.ജി. രമണ, കെ.സി. പന്ത് എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടു. ജാമ്യം അനുവദിക്കുേമ്പാൾ കേരള ഹൈകോടതി ജഡ്ജി അബ്രഹാം തോമസ് നിർദേശിച്ച ഇന്ത്യ വിട്ടുപോകരുതെന്ന ഉപാധി റദ്ദാക്കിയാണ് സുപ്രീംകോടതി ഉത്തരവ്. സി.ബി.െഎയുെട നിലപാട് അറിയുന്നതുവരെ കൃഷ്ണദാസിനോട് കോയമ്പത്തൂരിൽ തങ്ങണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.
സ്റ്റാൻഡിങ് കോൺസൽ സി.കെ. ശശി മുഖേന സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലിലാണ് കൃഷ്ണദാസിന് തിരിച്ചടിയായ സുപ്രീംകോടതി വിധി. കൃഷ്ണദാസിനെ പാലക്കാട് താമസിക്കാൻ അനുവദിക്കണമെന്ന മുതിർന്ന അഭിഭാഷകരായ വി. ഗിരി, പി.പി. റാവു എന്നിവരുടെ ആവർത്തിച്ചുള്ള അപേക്ഷ തള്ളിയാണ് സുപ്രീംകോടതി കർക്കശ നിലപാടെടുത്തത്. കൃഷ്ണദാസ് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് നിരവധി പീഡന വാർത്തകളാണ് പുറത്തുവരുന്നതെന്ന് കേരള സർക്കാറിന് വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ പി.വി. നരസിംഹ ബോധിപ്പിച്ചു. വിദ്യാർഥികളെ പീഡിപ്പിക്കാൻ ഒരു ഇടിമുറി തന്നെ ഇദ്ദേഹം സ്ഥാപനത്തിൽ ഒരുക്കിയിട്ടുണ്ടെന്നും ജിഷ്ണു പ്രണോയ് എന്ന വിദ്യാർഥി ആത്മഹത്യ െചയ്ത കേസിലും ഇയാൾ പ്രതിയാണ്. ഇതൊന്നും പരിഗണിക്കാതെയാണ് കേരള ഹൈകോടതി ജാമ്യം അനുവദിച്ചത്. അതിനാൽ ആ ജാമ്യം റദ്ദാക്കി കൃഷ്ണദാസിനെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നാണ് സർക്കാറിെൻറ ആവശ്യം. ആത്മഹത്യ കേസിെൻറ ഗൗരവം പരിഗണിച്ച് അത് സംസ്ഥാന സർക്കാർ സി.ബി.െഎക്ക് കൈമാറിയിട്ടുണ്ട്. സി.ബി.െഎ അതിൽ അന്വേഷണം ആരംഭിക്കാനിരിക്കുകയാണ്. ഇതുവരെ അന്വേഷണം സംസ്ഥാന പൊലീസിെൻറ ഭാഗത്തുനിന്നായത് കൊണ്ടാണ് ഇത്തരമൊരു ആവശ്യമുന്നയിക്കുന്നതെന്നും നരസിംഹ വ്യക്തമാക്കി.
ഇതേ തുടർന്ന് സി.ബി.െഎ അഭിഭാഷകൻ ഹാജരുണ്ടോ എന്ന് ജസ്റ്റിസ് രമണ ചോദിച്ചു. ഇല്ലെന്ന് അറിയിച്ചപ്പോൾ അവരുടെ അഭിപ്രായം ഇൗ വിഷയത്തിൽ അറിയേണ്ടതുണ്ടെന്നും അതിന് ശേഷം ജാമ്യത്തിനെതിരായ അപ്പീലിൽ തീർപ്പ് കൽപിക്കാമെന്നും സുപ്രീംകോടതി പ്രതികരിച്ചു. അപ്പീൽ തള്ളണമെന്ന കൃഷ്ണദാസിെൻറ അഭിഭാഷകരുടെ വാദം തള്ളിയ കോടതി, വളരെ ഗൗരവമേറിയ വിഷയമാണിതെന്നും കേസ് സി.ബി.ഐക്ക് വിട്ടു എന്ന് പറഞ്ഞു നടപടികൾ അവസാനിപ്പിക്കാൻ ആകില്ലെന്നും കൂട്ടിച്ചേർത്തു. തുടർന്ന് അദ്ദേഹം തെൻറ കോർപറേറ്റ് ആസ്ഥാനമുള്ള കോയമ്പത്തൂരിൽ കഴിയെട്ട എന്ന് കോടതി ഉത്തരവിട്ടപ്പോൾ പാലക്കാടാണ് വീടെന്നും അവിടെ തങ്ങാൻ അനുവദിക്കണമെന്നുമായി അഭിഭാഷകർ. കോയമ്പത്തൂരിൽ നിന്നാൽ മതിയെന്നും അന്വേഷണ സംഘം വിളിപ്പിച്ചാൽ കേരളത്തിൽ വരണമെന്നും കോടതി ആവർത്തിച്ചു. നെഹ്റു ഗ്രൂപ്പിെൻറ കോർപറേറ്റ് ഓഫിസാണ് കോയമ്പത്തൂരിലെന്നും കൃഷ്ണദാസിെൻറ വീട് പാലക്കാടാണെന്നും അദ്ദേഹത്തിെൻറ കുട്ടികൾ പാലക്കാടാണ് പഠിക്കുന്നതെന്നും കോളജ് തൃശൂരിലാണെന്നും അതുകൊണ്ട് പാലക്കാട് നിൽക്കാൻ അനുവദിക്കണമെന്നും അഭിഭാഷകർ വാദിച്ചുനോക്കി. കുട്ടികൾ ആണല്ലോ പഠിക്കുന്നത്. കൃഷ്ണദാസ് സ്കൂളിൽ പോകുന്നില്ലല്ലോ. കുട്ടികൾ പഠിക്കട്ടെ. കൃഷ്ണദാസ് കോയമ്പത്തൂരിൽ നിൽക്കട്ടെ. കോയമ്പത്തൂർ മനോഹരമായ സ്ഥലമാണ് എന്നും കോടതി മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.