മുഖ്യമന്ത്രിയുടെ പദപ്രയോഗങ്ങൾ പദവിക്ക്​ ചേർന്നതല്ലെന്ന്​ സുരേന്ദ്രൻ

പത്തനംതിട്ട: കേന്ദ്രസർക്കാറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന പദപ്രയോഗങ്ങൾ അദ്ദേഹത്തിന്‍റെ പദവിക്ക്​ ചേർന്നതല്ലെന്ന്​ ബി.ജെ.പി സംസ്​ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇത്​ കേരളമാണ്​, ഞങ്ങൾ നേരിടും, ആ പരിപ്പ്​ ഇവിടെ വേവില്ല തുടങ്ങിയ പദപ്രയോഗങ്ങൾ പദവിക്ക്​ ചേർന്നതല്ല. സർക്കാർ നിയമവിരുദ്ധമായി ഒന്നും ചെയ്​തിട്ടില്ലെങ്കിൽ കേന്ദ്ര ഏജൻസികളെ എന്തിനാണ്​ ഭയപ്പെടുന്നതെന്നും സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പാർട്ടിഒാഫീസിൽ സംസാരിക്കുന്നത്​ പോലെയാണ്​ മുഖ്യമന്ത്രി സംസാരിക്കുന്നത്​. എല്ലാവരും പാർട്ടിക്കാരല്ലെന്ന്​ മുഖ്യമന്ത്രി ഒാർക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. 

ബി.ജെ.പിയുടെ പരിപ്പ്​ ഇവിടെ ചെലവാകില്ലെന്ന്​ പറയാൻ മുഖ്യമന്ത്രിക്ക്​ എന്ത്​ അർഹതായാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. ബംഗാളിലും തൃപുരയിലും ചെലവായിട്ടുണ്ടെന്നും സി.പി.എം ഭരിച്ചയിടങ്ങളിലെല്ലാം ബി.ജെ.പി വരികയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

ഇ.ശ്രീധരൻ മുഖ്യമന്ത്രി സ്​ഥാനാർഥിയാണെന്ന്​ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം മുന്നിൽ നിന്ന്​ നയിക്കണമെന്ന്​ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. 

Tags:    
News Summary - surendran against cm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.