ശോഭ സുരേന്ദ്രന്‍റെ സമരത്തിന് എതിരെ സുരേന്ദ്രൻ പക്ഷം; മാർച്ചുകൾ ഒഴിവാക്കി

തിരുവനന്തപുരം: സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ നടത്തുന്ന ഉപവാസ സമരത്തിന് എതിരെ പാര്‍ട്ടിയിലെ സുരേന്ദ്രൻ പക്ഷം. സമരം ചെയ്യുന്നവരെ പിന്തുണച്ച് പാർട്ടി വ്യാഴാഴ്ച നടത്താനിരുന്ന പ്രതിഷേധ മാര്‍ച്ചുകള്‍ റദ്ദാക്കി. യുവമോര്‍ച്ചയും വനിത മോര്‍ച്ചയും നടത്താനിരുന്ന മാര്‍ച്ചുകളാണ് ഒഴിവാക്കിയത്.

വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന ശോഭ സുരേന്ദ്രന്‍റെ പ്രസ്താവനക്ക് വലിയ കവറേജാണ് മാധ്യമങ്ങൾ നൽകിയത്. ഇതിന് പിന്നാലെ നടക്കുന്ന മാർച്ചുകൾ ശോഭക്കുള്ള പിന്തുണയെന്ന് വ്യാഖ്യാനിക്കപ്പെടുമോ എന്ന ആശങ്കയുളളതിനാലാണ്  ഔദ്യോഗിക പക്ഷം ഒഴിവാക്കിയത്. ശോഭ സുരേന്ദ്രന്‍ സമരം നടത്തിയത് പാര്‍ട്ടിയുടെ അനുമതി ഇല്ലാതെയാണെന്നും അതിനാൽ അച്ചടക്ക ലംഘനമാണെന്നുമാണ് ഔദ്യോഗിക പക്ഷത്തിന്‍റെ വാദം.

അതേസമയം പി.എസ്‌.സി ഉദ്യോഗാര്‍ത്ഥികള്‍ക്കൊപ്പം ഗവര്‍ണറെ കാണുമെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ഉദ്യോഗാർഥികളുടെ സമരം ബി.ജെ.പി ഏറ്റെടുക്കണമെന്നാണ് ശോഭ സുരേന്ദ്രന്‍ വിഭാഗത്തിന്‍റെ ആവശ്യം. 

Tags:    
News Summary - Surendran against Sobha Surendran's agitation; Marchs omitted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.