കോന്നി: മഞ്ചേശ്വരത്തും കോന്നിയിലും മത്സരിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഇരുമണ്ഡലത്തിലും പ്രചാരണത്തിന് ഹെലികോപ്ടറിൽ പറന്നത് പത്തിലേറെ തവണ. കെ. സുരേന്ദ്രനും പരിവാരങ്ങൾക്കും കോന്നിയിൽ ക്യാമ്പ് ചെയ്യാൻ മൂന്ന് അപ്പാർട്മെൻറും നിരവധി ലോഡ്ജുകളും എടുത്തിരുന്നു. ഈ അപ്പാർട്മെൻറിലാണ് സാമ്പത്തിക കാര്യങ്ങളടക്കം തെരെഞ്ഞടുപ്പ് പ്രചാരണത്തിെൻറ എല്ലാ കരുനീക്കങ്ങളും നടന്നത്.
കോന്നി ആനക്കൂട് റോഡിൽ ജോയൻറ് ആർ.ടി ഓഫിസ് പ്രവർത്തിക്കുന്ന ബി ആൻഡ് ബി അപ്പാർട്മെൻറാണ് സുരേന്ദ്രനായി ബി.ജെ.പി ജില്ല പ്രസിഡൻറ് അശോകൻ കുളനട എടുത്തത്. ഇവിടെ മൂന്ന് അപ്പാർട്മെൻറാണ് എടുത്തത്. ഒന്നിൽ കെ. സുരേന്ദ്രനും മകൻ ഹരികൃഷ്ണനും മറ്റൊന്നിൽ ബി.ജെ.പി സംസ്ഥാന സെക്രട്ടറി കോഴിക്കോട് സ്വദേശി രഘുനാഥും മറ്റൊരു അപ്പാർട്മെൻറിൽ കെ. സുരേന്ദ്രെൻറ സെക്രട്ടറിയും ഡ്രൈവറുമായിരുന്നു താമസം.
ഒന്നിടവിട്ട ഇടവേളകളിൽ കെ. സുരേന്ദ്രൻ മഞ്ചേശ്വരത്ത് പോകാറുണ്ടെങ്കിലും മകൻ ഹരികൃഷ്ണൻ കോന്നിയിൽതന്നെയായിരുന്നു. അപ്പാർട്മെൻറ് കൂടാതെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് എത്തിയ പ്രവർത്തകർക്കായി കോന്നി റോയൽ രാജ് െറസിഡൻസിയിലെ മുഴുവൻ മുറികളും ഒരുമാസത്തേക്ക് എടുത്തിരുന്നു. ദേശീയനേതാക്കൾ ക്യാമ്പ് ചെയ്തിരുന്നത് കുമ്പഴയിലെ ത്രീ സ്റ്റാർ ഹോട്ടലിലായിരുന്നു.
കൊടകര കുഴൽപണ വിവാദവുമായി ബന്ധപ്പെട്ട് കോന്നിയിൽ അന്വേഷണ സംഘമെത്തി തെളിവുകൾ ശേഖരിെച്ചന്ന വാർത്തകൾ നിഷേധിക്കുകയാണ് അപ്പാർട്മെൻറ് ഉടമകൾ. ഇതുവരെ ഒരു അന്വേഷണസംഘവും ഇവിടെ എത്തിയിട്ടില്ലെന്ന് ഇവർ ഉറപ്പിച്ചുപറയുന്നു.
സുരേന്ദ്രെൻറ ഹെലികോപ്ടർ കോന്നി പ്രമാടം സ്റ്റേഡിയത്തിൽ ഇറക്കുന്നതിന് പ്രമാടം പഞ്ചായത്തിലെ ഇടതുപക്ഷ ഭരണസമിതി അനുമതി നൽകിയിരുന്നില്ല. തുടർന്നാണ് പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, പെരുനാട്ടിലെ സ്വകാര്യ ഹെലിപാഡ് എന്നിവിടങ്ങൾ ഉപയോഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.