ന്യൂഡൽഹി: ലോക്സഭാംഗമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്യാൻ പീഠത്തിൽ കയറിയത് നാമം ജപിച്ച്. ‘കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ... എന്ന് ചൊല്ലിക്കൊണ്ടാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ പീഠത്തിന് സമീപമെത്തിയത്.
മലയാളത്തിൽ ദൈവനാമത്തിലായിരുന്നു സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞക്ക് ശേഷം ഭരണപക്ഷ , പ്രതിപക്ഷ അംഗങ്ങളെ നോക്കി തൊഴുതാണ് സുരേഷ് സീറ്റിലേക്ക് മടങ്ങിയത്.
ബി.ജെ.പിയുടെ കേരളത്തില്‍ നിന്നുള്ള ആദ്യ ലോക്സഭാംഗമായ സുരേഷ് ഗോപി, മൂന്നാം മോദി സര്‍ക്കാറിൽ പെട്രോളിയം, ടൂറിസം വകുപ്പുകളുടെ സഹമന്ത്രിയാണ്.
18ാം ലോക്സഭയുടെ പ്രഥമ സമ്മേളനം പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെയാണ് ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കാബിനറ്റ് മന്ത്രിമാർ, മറ്റു കേന്ദ്രമന്ത്രിമാർ എന്നിവരാണ് പ്രോടെം സ്പീക്കറായ ബി.ജെ.പി എം.പി ഭർതൃഹരി മെഹ്താബ് മുമ്പാകെ ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.
തുടർന്ന് അക്ഷരമാലാ ക്രമത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ആരംഭിച്ചു. കേരളത്തിൽ നിന്നുള്ള എം.പിമാരുടെ സത്യപ്രതിജ്ഞ വൈകീട്ട് നാലുമണിയോടെ നടക്കും. വിദേശത്തായതിനാൽ ശശി തരൂർ പിന്നീട് സത്യപ്രതിജ്ഞ ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.