തിരുവനന്തപുരം: 9000 വോട്ടുള്ള ഒരു തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്ക് 1000 വോട്ട് കിട്ടിയത് വലിയ കാര്യമല്ലെന്ന് കൊടിക്കുന്നിൽ സുരേഷ്. ഖാർഗെ 8,000 വോട്ടുകൾ നേടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അസാധുവായ വോട്ടുകളിൽ ഭൂരിപക്ഷവും ഖാർഗെക്ക് ലഭിക്കേണ്ട വോട്ടുകളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ തരൂരിന് ലഭിച്ച വോട്ടുകളെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു കൊടിക്കുന്നിലിന്റെ മറുപടി.
തരൂരിന് ഒരു സംസ്ഥാനത്തും വലിയ തോതിൽ വോട്ട് നേടാൻ കഴിഞ്ഞിട്ടില്ല. പാർട്ടിയിൽ പുതിയ ആശയങ്ങൾ മുന്നോട്ടുവെക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ഖാർഗെക്ക് കീഴിൽ പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ തരൂരിനെതിരെ നിലപാട് സ്വീകരിച്ച നേതാവാണ് കൊടിക്കുന്നിൽ സുരേഷ്. കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിൽ നിന്നും ശശി തരൂർ പിന്മാറണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.