തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുേമ്പാൾ വിശ്വാസികൾ ആദർശ ശുദ്ധിയോടെയുള്ള തീരുമാനമെടുക്കണമെന ്ന് ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം. ദുഃഖവെള്ളി ദിനമായ ഇന്ന് വിശ്വാസികള്‍ക്ക് സന്ദേശം നൽകുകയായിരുന്നു കെ.സി.ബി.സ ി പ്രസിഡൻറും തിരുവനന്തപുരം ലത്തീൻ അതിരൂപത അധ്യക്ഷനുമായ ആർച്ച് ബിഷപ്പ് സൂസൈപാക്യം.
കുരിശാണ് നമ്മുടെ ചിഹ ്നം. കുരിശിലെ കുഞ്ഞാട് ചെറിയൊരു കുഞ്ഞാടല്ല. നിരവധി ചിഹ്നങ്ങളുടെ കൂട്ടത്തിൽ കുരിശും വിവാദമായി. സഭയെ താറടിക്കാനുള്ള ശ്രമവും ഒരു ഭാഗത്ത് നടക്കുന്നുണ്ട്. സഭയെ ഇല്ലായ്മ ചെയ്യാൻ ഒരു ശക്തിക്കും കഴിയില്ലെന്നും സൂസൈപാക്യം തിരുവനന്തപുരത്ത് പറഞ്ഞു.
‘നഗര മധ്യത്തിലൂടെ ക്രിസ്തുവിനെ അനുഗമിച്ച നാം നാല് ഭാഗത്തും വിവിധ പാർട്ടികളുടെ വോട്ടഭ്യർഥിച്ചുള്ള പോസ്റ്ററുകൾ കാണാനിടയായി. പല തരത്തിലുള്ള ചിഹ്നങ്ങളാണ് അതിൽ ചിത്രീകരിച്ചിരിക്കുന്നത്. നമ്മുടെ ചിഹ്നത്തിന് വോട്ട് ചെയ്യണമെന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്’.
‘തെരഞ്ഞെടുപ്പ് ചിഹ്നത്തിനോ അടയാളത്തിനോ അല്ല നമ്മൾ പ്രധാന്യം നൽകുന്നത്. മറിച്ച് അത് സൂചിപ്പിക്കുന്ന പാർട്ടിയുടെ സംഭാവനകളെ കുറിച്ചാണ്. സ്ഥാനാർഥികളുടെ സ്വഭാവ സവിശേഷതകളെ കുറിച്ചാണ് ചിന്തിക്കുന്നതും വിലയിരുത്തുന്നതും തീരുമാനമെടുക്കുന്ന’തെന്നും സുസെപാക്യം പറഞ്ഞു.
ഇന്ത്യയെ ക്ഷേമരാഷ്ട്രമായി മാറ്റാനുള്ള പ്രവർത്തനവുമായി സഭ മുന്നോട്ടു പോകുമെന്നും കുരിശു മാത്രമാണ് രക്ഷയെന്നും അദ്ദേഹം സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.