പ്രതികളായ മനോജ്, അരുൺ, സനു ജോയ്

മുംബൈ സ്വദേശിനിയെ ഉപദ്രവിച്ച് ആഭരണങ്ങൾ കവർന്ന പ്രതികൾ പിടിയിൽ

കൊച്ചി: മുംബൈ സ്വദേശിനിയെ ലൈംഗികമായി ഉപദ്രവിച്ച് സ്വർണാഭരണങ്ങൾ കവർന്ന പ്രതികൾ പിടിയിൽ.തേവര വാട്ടർ ടാങ്ക് റോഡ് കാനാട്ട് ഹൗസിൽ മനോജ് കുമാർ (34), തേവര കോന്തുരുത്തി കാവാലംപറമ്പ് നികത്തിൽത്തറ ഹൗസിൽ അരുൺ (30), തേവര കോന്തുരുത്തി പാലപ്പറമ്പിൽ സനു ജോയ് (30) എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്.

എറണാകുളം ടൗൺ സൗത്ത് പൊലീസ് ഇൻസ്പെക്ടർ ഫൈസലിന്‍റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.ജനുവരി 31ന് രാത്രി തേവരയിലാണ് സംഭവം. എറണാകുളത്ത് പഠിക്കുന്ന മുംബൈ സ്വദേശിനിയായ പെൺകുട്ടിയാണ് ലൈംഗിക അതിക്രമത്തിന് ഇരയായത്.

സുഹൃത്തുമായി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പെൺകുട്ടിയെ ബൈക്ക് അപകടത്തിലായപ്പോൾ രക്ഷിക്കാനെന്ന വ്യാജേന എത്തിയ പ്രതികൾ ലൈംഗികമായി ഉപദ്രവിച്ച് സ്വർണാഭരണങ്ങൾ കവർന്ന് കടന്നുകളയുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Suspects arrested for attacking Mumbai woman and robbing her of jewellery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.