തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് വോട്ടുതേടിയ രണ്ട് പൊലീസുകാർക്ക് സസ്പെന്ഷൻ.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനത്തിെൻറ പേരില്‍ മലയിന്‍കീഴ് സ്റ്റേഷനിലെ എ.എസ്.ഐ ഹരീഷിനെയും നെയ്യാറ്റിന്‍കര സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ അജിത്തിനെയുമാണ് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സസ്പെന്‍ഡ് ചെയ്തത്.
കാട്ടാക്കടയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ബൂത്തിലിരുന്ന് പാര്‍ട്ടി സ്ലിപ്പുകള്‍ അടക്കം വിതരണം ചെയ്യുകയും വോട്ടുതേടുകയും ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണവിധേയമായാണ് എ.എസ്.ഐ ഹരീഷിനെ സസ്പെന്‍ഡ് ചെയ്തത്.
സമൂഹമാധ്യമം വഴി എൽ.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വോട്ട് തേടിയെന്ന പരാതിയിലാണ് അജിത്തിനെ സസ്പെന്‍ഡ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.