തിരുവനന്തപുരം: ഇടുക്കി ജില്ലയില്‍ കിഴുക്കാനം ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ ആദിവാസി യുവാവിനെതിരെ കള്ളക്കേസെടുത്ത് മര്‍ദിച്ചെന്ന് ആരോപണമുയർന്ന ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബി. രാഹുലിനെ സസ്‌പെന്‍ഡ് ചെയ്തു. വനം വിജിലന്‍സ് വിഭാഗത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നേരത്തേ തിരുവനന്തപുരം വനം ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്ക് സ്ഥലംമാറ്റിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ടില്‍ ഇദ്ദേഹത്തിനെതിരെ പരാമർശം വന്നതിനെ തുടര്‍ന്നാണ് സർവിസില്‍നിന്ന് മാറ്റിനിര്‍ത്താന്‍ ഉത്തരവായത്.
ആദിവാസി യുവാവിനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ചയുണ്ടായെന്നും അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ആരോപണ വിധേയരായ ആറ് ഉദ്യോഗസ്ഥരെ നേരത്തേ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
കിഴുക്കാനം സെക്ഷന്‍ സ്റ്റാഫ് തയാറാക്കിയ മഹസ്സറിന്റെ പോരായ്മകളും കേസിന്റെ വിശ്വാസ്യത കുറവും ശരിയാംവിധം അന്വേഷിക്കാതെ സെക്ഷന്‍ ജീവനക്കാരെ സംരക്ഷിച്ച് കേസ് സ്വയം ഏറ്റെടുത്ത് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ തെറ്റായ നടപടികള്‍ സ്വീകരിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി.
ആദിവാസി യുവാവിനെതിരെ എടുത്ത കേസ് കെട്ടിച്ചമച്ചതാണെന്നും ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ചയുണ്ടായതായും അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ആരോപണ വിധേയരായ ആറ് ഉദ്യോഗസ്ഥരെ നേരത്തെ സർവീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.