ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാർഥി​ നൽകിയത്​ ഒരേക്കർ നിലം

പയ്യന്നൂർ(കണ്ണൂർ): പ്രളയക്കെടുതിയൊഴിഞ്ഞ്​ തുടങ്ങിയിട്ടും ദുരിതം വിട്ടുമാറാത്ത കേരളത്തിന്​ കൈമെയ്​ മറന്ന്​ സഹായം വന്നുകൊണ്ടിരിക്കുകയാണ്​. സാധാരണക്കാരും കായിക-കലാ രംഗത്തുള്ളവരും ഭരണാധികാരികളുമെന്നുവേണ്ട കയ്യിലുള്ളതിൽ നിന്നും ഒരു പങ്ക്​ പലരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്​ നൽകുന്നു​. എന്നാൽ ചിലരുടെ സഹായം മലയാളികളുടെ മനം നിറക്കുന്നു​​ണ്ട്​. 

പയ്യന്നൂരിലെ ഷേണായി സ്​കൂളിലെ പ്ലസ്​ വിദ്യാർഥിനി കൈയടി നേടിയത്​​ അവൾക്ക്​ അച്ഛൻ നൽകിയ ഒരു സമ്മാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്​ ദാനം ചെയ്​താണ്​​. തനിക്കും കുഞ്ഞനുജനുമായി അച്ഛൻ കരുതി വെച്ച ഒരേക്കർ നിലമാണ്​ ആ മിടുക്കി മുഖ്യമന്ത്രിക്ക്​ കൈമാറാൻ തയാറായത്​. പയ്യന്നൂര്‍ കണ്ടങ്കാളിയില്‍ കൃഷിക്കാരനായ ശങ്കര​​​െൻറയും വിധുബാലയുടെയും മകള്‍ സ്വാഹയും അനിയന്‍ ബ്രഹ്മയുമാണ് മലയാളികളുടെ കണ്ണുതുറപ്പിച്ചത്​.

കൂടെ ഒരു കുറിപ്പുമുണ്ടായിരുന്നു. 'മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കൊച്ച് സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നു. അച്ഛന്‍ എനിക്കും കുഞ്ഞനുജനുമായി നല്‍കിയ ഒരേക്കര്‍ സ്ഥലം ഞങ്ങള്‍ സംഭാവന നല്‍കുന്നു -ഇതായിരുന്നു കുറിപ്പിലുണ്ടായിരുന്നത്​.

Tags:    
News Summary - swaha given one acres of land to cmdrf-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.