വർക്കല: സംസ്ഥാനത്തുണ്ടായ നരബലിയും മനുഷ്യമാംസം ഭക്ഷിച്ചതുമൊക്കെ മലയാളികള്‍ക്ക് ആകമാനം അപമാനമാണെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ അഭിപ്രായപ്പെട്ടു. ശിവഗിരി തീർഥാടനത്തിന്‍റെ മുന്നോടിയായി ചേര്‍ന്ന തീർഥാടന കമ്മിറ്റി രൂപീകരണ സമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, സ്വാമി അഭയാനന്ദ, അഡ്വ. അനില്‍, സ്വാമി വീരേശ്വരാനന്ദ, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം. ലാജി, മുന്‍ എം.എല്‍. എ വര്‍ക്കല കഹാര്‍, വര്‍ക്കല ഡിവൈ.എസ്.പി പി.നിയാസ്, സി.ഐ സി.എസ്.സനോജ്, ശിവഗിരി മഠം പി.ആര്‍.ഒ ഇ.എം. സോമനാഥന്‍, ഗുരുധര്‍മ്മ പ്രചരണസഭാ രജിസ്ട്രാര്‍ അഡ്വ. പി.എം. മധു തുടങ്ങിയവര്‍ സംബന്ധിച്ചു.
തീർഥാടന കമ്മിറ്റി മുഖ്യരക്ഷാധികാരികൾ: മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വി. മുരളീധരന്‍, എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, ശ്രീനാരായണ ധർമ്മസംഗം ട്രസ്റ്റ് മുൻ പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ.
രക്ഷാധികാരികൾ: എം.ഐ. ദാമോദരന്‍, മുംബൈ, ഗോകുലം ഗോപാലന്‍, എം.എ. യൂസഫലി, അടൂര്‍ പ്രകാശ് എം.പി, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, വി. ജോയ് എം.എല്‍.എ, വര്‍ക്കല നഗരസഭാ ചെയര്‍മാന്‍ കെ.എം. ലാജി, മുരളിയ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ. മുരളീധരന്‍, കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ എം.പി, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ. മാണി, എ.വി. അനൂപ് (മെഡിമിക്സ്), പി. എം. മധു, എസ്.വിഷ്ണുഭക്തന്‍, ദേശപാലന്‍ പ്രദീപ്, അമ്പലത്തറ രാജന്‍, അജി എസ്.ആര്‍.എം, എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റര്‍, സജീവ് ശാന്തി, കിളിമാനൂര്‍ ചന്ദ്രബാബു, സുഗതന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.