``മുടിയനായ പുത്രന്''; വിൽപ്പനക്കഥ വിവരിച്ച് സ്വാമീ സന്ദീപാനന്ദഗിരി

പൊതുമേഖലാ സ്ഥാപനങ്ങളുടെ വിൽപന തുടരുന്ന കേന്ദ്രസർക്കാറിനെ പരിഹസിച്ച് സ്വാമി സന്ദീപാനന്ദഗിരി. മുടിയനായ പുത്രന് എന്ന തലവാചകത്തോടെ ഫേസ് ബുക്കിലിട്ട കുറിപ്പിലാണ് മാരുതി വിറ്റു.നവരത്ന, കമ്പനികൾ വിറ്റു, ഭെൽ വിറ്റു,ഭാരത് പെട്രോളിയം വിറ്റു, ഭാരത് പെട്രോളിയത്തോടൊപ്പം കൊച്ചിൻ റിഫൈനറീസ് വിൽക്കുന്നു... ഇങ്ങനെ വിൽപനയുടെ നീണ്ട നിര ചൂണ്ടികാണിക്കുന്നത്.

കുറിപ്പിന്റെ പൂർണരൂപം:

॥മുടിയനായ പുത്രന്॥

മാരുതി വിറ്റു.നവരത്ന, കമ്പനികൾ വിറ്റു,

ഭെൽ വിറ്റു,

ഭാരത് പെട്രോളിയം വിറ്റു,

ഭാരത് പെട്രോളിയത്തോടൊപ്പം

കൊച്ചിൻ റിഫൈനറീസ് വിൽക്കുന്നു,

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വിറ്റു,

ബാല്‍ക്കോ വിറ്റു,

ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡ് വിറ്റു,

പാരാദ്വീപ് ഫോസ്‌ഫേറ്റ് വിറ്റു.

ഐപിസിഎല്‍ പെട്രോ കെമിക്കല്‍ കമ്പനി വിറ്റു,

ഇന്തോ ബര്‍മ്മ പെട്രോളിയം കമ്പനി വിറ്റു,

കമ്പ്യൂട്ടര്‍ മെയിന്റനന്‍സ് കോര്‍പറേഷന്‍ ലിമിറ്റഡ് (സിഎംസി) വിറ്റു,

ഹിന്ദുസ്ഥാന്‍ ടെലിപ്രിന്റര്‍ ലിമിറ്റഡ് വിറ്റു,

മോഡേണ്‍ ബ്രഡ് കമ്പനി വിറ്റു,

ഐടിഡിസി വിറ്റു,

എയർ ഇന്ത്യ വിറ്റു,

മൈന്‍സ് സ്‌പെഷല്‍ പ്രൊവിഷന്‍സ് ആക്ട് 2015 അനുസരിച്ച് കല്‍ക്കരിഖനികള്‍ വിറ്റു,

പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനികളുടെ ഓഹരി വിറ്റു,

നെയ് വേലി ലിഗ്നൈറ്റ് കോർപറേഷൻ വിറ്റു,

സത്‌ലജ് ജല്‍ വിദ്യുത് നിഗം ലിമിറ്റഡ് വിറ്റു,

ഭാരത് എര്‍ത്ത് മൂവേഴ്‌സ്

വിൽക്കാൻ തീരുമാനിച്ചു,

സ്‌കൂട്ടേഴ്‌സ് ഇന്ത്യ വിൽക്കാൻ തീരുമാനിച്ചു,

ഇന്ത്യ സിമെന്റ് കോര്‍പ്പറേഷന്‍ വിൽക്കാൻ തീരുമാനിച്ചു,

പൊതുമേഖലാ ബാങ്കായ ഐഡിബിഐ വിറ്റു,

റയിൽവേ സ്റ്റേഷനുകൾ വിറ്റു,

ട്രെയിനുകൾ വിറ്റു,

ദേശസാൽകൃത ബാങ്കുകൾ വിറ്റു,

എൽഐസി വിൽക്കാൻ തീരുമാനിച്ചു,

Tags:    
News Summary - swamisandeepanandagiri Facebook Post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.