പാലക്കാട്: തട്ടിക്കൊണ്ടുപോയ സരിത്തിനെ വിജിലൻസ് വിട്ടയക്കുമെന്ന് ഷാജ് കിരൺ ആണ് തന്നോട് പറഞ്ഞതെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ഷാജ് കിരണിനെ വർഷങ്ങളായി അറിയാം. എം. ശിവശങ്കറാണ് ഷാജ് കിരണിനെ പരിചയപ്പെടുത്തിയത്. പരിചയം പുതുക്കിയത് ശിവശങ്കറിന്‍റെ പുസ്തകമിറങ്ങിയ ശേഷമാണെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ഷാജ് കിരണുമായുള്ള ശബ്ദരേഖ പുറത്തു വിട്ട് സംസാരിക്കുകയായിരുന്നു സ്വപ്ന സുരേഷ്.
''ആരോടാണ് കളിച്ചതെന്ന് അറിയാമല്ലോയെന്നും അദ്ദേഹത്തിന്‍റെ മകളുടെ പേര് പറഞ്ഞാൽ സഹിക്കില്ലെന്നും'' ഷാജ് കിരൺ പറഞ്ഞു. ഷാജിന്‍റെ സംഭാഷണം റെക്കോർഡ് ചെയ്തത് നിവൃത്തിക്കേട് കൊണ്ട്. സുഹൃത്തായ ഷാജിനെ കുടുക്കാൻ താൽപര്യമില്ലായിരുന്നു. മകനെ നഷ്ടപ്പെടുമെന്ന് പറഞ്ഞപ്പോൾ ഭയന്നുപോയെന്നും സ്വപ്ന വ്യക്തമാക്കി.
നേരിട്ടത് മണിക്കൂറുകൾ നീണ്ട മാനസിക പീഡനം. വിലപേശലടക്കം നടത്തി. മാനസികമായി തളർത്താൻ ശ്രമിച്ചു. സരിത്തിനെ തട്ടിക്കൊണ്ടു പോകുമെന്ന് ഷാജ് പറഞ്ഞുവെന്നും സ്വപ്ന വ്യക്തമാക്കി. അഭിഭാഷകനായ കൃഷ്ണരാജ് തന്‍റെ രക്ഷകനാണെന്നും സ്വപ്ന സുരേഷ് കൂട്ടിച്ചേർത്തു.
നികേഷ് കുമാറിനെ അറിയില്ലെന്നും താൻ പരിചയപ്പെട്ടിട്ടില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.