സ്വപ്ന സുരേഷ് ഇന്ന് ജയിൽ മോചിതയാകും

കൊ​ച്ചി: ന​യ​ത​ന്ത്ര ചാ​ന​ലി​ലൂ​ടെ​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട എൻ.ഐ.എ കേ​സി​ല്‍ ജാ​മ്യം ല​ഭി​ച്ച സ്വ​പ്ന സു​രേ​ഷ് ഇ​ന്ന് ജ​യി​ൽ മോ​ചി​ത​യാ​കും. ഒ​രു വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് സ്വ​പ്ന ജ​യി​ലി​നു പു​റ​ത്തി​റ​ങ്ങു​ന്ന​ത്. തിരുവനന്തപുരത്തെ അട്ടക്കുളങ്ങര വനിതാ ജയിലിലാണ് സ്വപ്നയുള്ളത്. ഇന്നലെയാണ് സ്വപ്നയടക്കമുള്ള എട്ട് പ്രതികൾക്ക് ഹൈകോടതി ജാമ്യം അനുവദിച്ചത്.

ഡോളര്‍കടത്ത്, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി ആറ് കേസുകളിലായാണ് സ്വപ്ന റിമാന്‍ഡിലായത്. ഇതില്‍ ആറിലും ജാമ്യം ലഭിച്ചിട്ടുണ്ട്. ഈ കേസുകളിലെല്ലാം ജാമ്യ ഉപാധികള്‍ കെട്ടിവെക്കുകയും നടപടികള്‍ പൂര്‍ത്തിയാക്കുകയും വേണം. കൊച്ചിയിലെ വിവിധ കോടതികളിലായി ഇവ പൂര്‍ത്തീകരിക്കുകയും ഈ ഉത്തരവ് തിരുവനന്തപുരത്തെത്തിക്കുകയുെ വേണം. എന്നാൽ മാത്രമേ സ്വപ്നക്ക് പുറത്തിറങ്ങാനാവൂ.

2020 ജൂ​ലൈ 11നാ​ണ് സ്വ​പ്ന​യെ​യും സ​ന്ദീ​പി​നെ​യും ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് എ​ൻ​.ഐ​.എ അ​റ​സ്റ്റ് ചെ​യ്ത​ത്. 2020 ജൂ​ലൈ അ​ഞ്ചി​നാ​ണ് തി​രു​വ​ന​ന്ത​പു​രം വി മാ​ന​ത്താ​വ​ള​ത്തി​ൽ വ​ച്ച് യു​.എ.​ഇ കോ​ണ്‍​സു​ലേ​റ്റി​ലേ​ക്കു​ള്ള ന​യ​ത​ന്ത്ര ബാ​ഗി​ല്‍​നി​ന്ന് 14.82 കോ​ടി രൂ​പ വി​ല വ​രു​ന്ന 30.422 കി​ലോ സ്വ​ര്‍​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Swapna Suresh will be released from jail today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.