തിരുവനന്തപുരം/കൊച്ചി: സ്വര്‍ണക്കടത്ത് കേസിൽ കസ്റ്റംസ് അനേഷിക്കുന്ന മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് തിരുവനന്തപുരത്ത് തന്നെയുണ്ടെന്നാണ് അന്വേഷണ സംഘത്തിെൻറ വിലയിരുത്തൽ. കോവിഡ് പശ്ചാത്തലത്തിൽ സ്വപ്ന രാജ്യം വിടാൻ സാധ്യതയില്ല.
അതേസമയം, സംസ്ഥാനത്തിന് പുറത്തേക്ക് കടന്നതായി ഉദ്യോഗസ്ഥർ സംശയിച്ചിരുന്നു. തലസ്ഥാനത്തെ പഞ്ചനക്ഷത്ര ഹോട്ടലുകൾ, ശാന്തിഗിരി ആശ്രമം എന്നിവിടങ്ങളിൽ കസ്റ്റംസ് പരിശോധന നടത്തി. ഇവിടങ്ങളിൽ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിെൻറ നിരീക്ഷണവുമുണ്ട്. അതിനിടെ സ്വപ്ന സുരേഷ് കീഴടങ്ങിയേക്കുമെന്ന് അഭ്യൂഹവുമുണ്ട്. മുൻകൂർ ജാമ്യത്തിന് ഹൈകോടതിയെ സമീപിക്കുെന്നന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
സ്വപ്നയുടെ ആളുകൾ അഭിഭാഷകനെ സമീപിച്ചതായാണ് വിവരം. ഇവർ തിരുവനന്തപുരത്തോ കൊച്ചിയിലോ ഉണ്ടെന്ന വാർത്തകൾ പരക്കുന്നുണ്ട്. സ്വർണക്കടത്തിൽ മുഖ്യ പങ്കുണ്ടെന്ന് സംശയിക്കുന്ന സന്ദീപ് നായർക്കൊപ്പമാണ് സ്വപ്ന ഒളിവിൽ പോയതെന്ന സംശയവും ശക്തമാണ്.
ഇവരുടെ രണ്ടാം ഭർത്താവും ഒളിവിലാണെന്നാണ് വിവരം. ഞായറാഴ്ചയാണ് സ്വർണം കണ്ടെത്തിയതെങ്കിലും ശനിയാഴ്ച തന്നെ ഇവർ ഫ്ലാറ്റിൽ നിന്ന് പോയതായി സി.സി.ടി.വി ദൃശ്യങ്ങളിലൂടെ വ്യക്തമാണ്. തലസ്ഥാനത്തെത്തുന്ന പലർക്കും ആഡംബര ഹോട്ടലുകളിൽ മുറികൾ ശരിയാക്കി നൽകുന്നതുൾപ്പെടെ ചെയ്തുവന്നത് സ്വപ്നയാണ്. ആ സ്വാധീനം ഉപയോഗിച്ച് ഏതെങ്കിലും ഹോട്ടലുകളിൽ ഇവർ താമസിക്കുകയാണെന്ന സംശയത്തിലുള്ള പരിശോധനയും തുടരുകയാണ്.
കഴിഞ്ഞദിവസം സ്വപ്നയുടെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ പെൻഡ്രൈവുകളും ലാപ്ടോപ്പും രേഖകളും പിടിച്ചെടുത്തിരുന്നു. ഇവപരിശോധിച്ചുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.