ഇ​.പി. ജയരാജ​െൻറ മകനെതിരെ ആരോപണവുമായി സ്വപ്നസുരേഷ്

സി.പി.എം നേതാവ് ഇ.പി. ജയരാജ​െൻറ മകൻ ജയ്സണെതിരെ ബിനാമി ഇടപാട് ആരോപണവുമായി സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ്.  യു.ഇ.എയിലെ ബിനാമി കമ്പനിവഴിയുള്ള ഇറക്കുമതി ഇടപാടിനു സഹായം തേടി ജയ്സൺ ദുബൈയിൽ വെച്ച് താനുമായി ചർച്ച നടത്തിയെന്ന് സ്വപ്ന പറയുന്നു.  ജയ്സസനു റാസൽഖൈമയിൽ സ്വന്തമായി എണ്ണ ശുദ്ധീകരണ കമ്പനി ഉണ്ടെന്നും സ്വപ്ന ആരോപിക്കുന്നു.

ജയ്സണും താനും ദുബൈയിൽ നടത്തിയ കൂടികാഴ്ചയുടെ ചിത്രം പുറത്തുവന്നിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു. കഴിഞ്ഞ സർക്കാറിന്റെ കാലത്തു പൊലീസിനു ക്യാമറകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്ന ഇ​ടപാടിനാണ് ജയ്സൺ ചർച്ച നടത്തിയത്. ആഭ്യന്തരവകുപ്പിനെ ഈ ഇടപാടിൽ നിന്നും ഒഴിവാക്കി സ്വന്തം നിലയിൽ ചെയ്യാനായിരുന്നു ജയ്സ​ന്റെ ​നീക്കമെന്ന് സ്വപ്ന പറയുന്നു. ഇതിനുപിന്നാലെയാണ് സ്വർണക്കടത്ത് കേസ് വന്നത്. ഈ ഇടപാടിന്റെ ഇപ്പോഴത്തെ അവസ്ഥ അറിയില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞ​ു. 

Tags:    
News Summary - Swapnasuresh Against EP Jayarajan's son with the accusation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.