സീറോ മലബാർ സഭ ഭൂമിയിടപാട്: അങ്കമാലി അതിരൂപത 3.5 കോടി പിഴയൊടുക്കണം

കൊച്ചി: സീറോ മലബാർ സഭ ഭൂമിയിടപാടിൽ എറണാകുളം-അങ്കമാലി അതിരൂപത പിഴയൊടുക്കണമെന്ന് ആദായനികുതി വകുപ്പ്. 3.5 കോടി രൂപ പിഴയൊടുക്കണമെന്നാണ് നിർദേശം. ഭൂമിയിടപാടിൽ നടന്നത് ഗുരുതര സാമ്പത്തിക ക്രമക്കേടും നികുതി വെട്ടിപ്പുമാണ്. ഇടനിലക്കാരൻ സാജു വർഗീസിനെ പരിചയപ്പെടുത്തിയത് കർദിനാൾ മാർ ആലഞ്ചേരി ആണെന്ന് പ്രൊക്യുറേറ്റർ മൊഴി നൽകിയതായും ആദായനികുതി വകുപ്പിന്‍റെ റിപ്പോർട്ടിൽ പറയുന്നു.

സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നെടുത്ത 58 കോടി തിരിച്ചടക്കാനാണ് സഭ ഭൂമി വിറ്റത്. എന്നാൽ, ഈ കടം തിരിച്ചടക്കാതെ പുതിയ ഭൂമി വാങ്ങുകയാണ് ചെയ്തത്. ഈ ഇടപാടിൽ എത്ര രൂപ നൽകി എന്നതിന് കൃത്യമായ രേഖയില്ല.

കോട്ടപ്പടിയിലെ ഭൂമി മറിച്ചു വിൽക്കാൻ ചെന്നൈയിൽ നിന്നുള്ള ഇടപാടുകാരെ മാർ ആലഞ്ചേരി നേരിട്ടു കണ്ടതായി ഫാദർ ജോഷി പുതുവ മൊഴി നൽകിയിട്ടുണ്ട്. മൂന്നാറിലെ ഭൂമിയിടപാട് സംബന്ധിച്ച് വ്യക്തത വരുത്താൻ സഭക്ക് സാധിച്ചിട്ടില്ല.

ഭൂമി മറിച്ചുവിറ്റ് ലാഭം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇടപാടുകൾ നടത്തിയത്. സഭയുടെ അക്കൗണ്ടിലുള്ള പണം ഉപയോഗിച്ചാണ് ഇടപാടുകളെന്നും ആദായനികുതി വകുപ്പിന്‍റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Syro Malabar Church land deal: Angamaly Archdiocese to pay Rs 3.5 crore fine in Income Tax

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.