കൊച്ചി: കേരള അഡ്മിനിസ്ട്രേറ്റിവ് ൈട്രബ്യൂണൽ അംഗമായി മുൻ പൊലീസ് മേധാവി ടി.പി. സെൻകുമാറിനെ നിയമിക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്രസർക്കാർ ഹൈകോടതിയിൽ. പുതിയ നിയമന നടപടികളാണ് ഉദ്ദേശിക്കുന്നതെന്ന തരത്തിലുള്ള നിർദേശങ്ങളും വിയോജനക്കുറിപ്പുകളുമടങ്ങുന്ന ശിപാർശയാണ് ലഭിച്ചിട്ടുള്ളതെന്നും അസി. സോളിസിറ്റർ ജനറൽ അറിയിച്ചു. ഇക്കാര്യം രേഖാമൂലം സമർപ്പിക്കാൻ നിർദേശിച്ച കോടതി കേസ് ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി.
അതേസമയം, പുതിയ നിയമനം നടത്തണമെന്ന ശിപാർശ സർക്കാർ നൽകിയിട്ടിെല്ലന്ന് അഡ്വക്കറ്റ് ജനറൽ അറിയിച്ചു. ശിപാർശക്കത്തിൽ നിയമനവുമായി ബന്ധപ്പെട്ട ചില വിയോജന ക്കുറിപ്പുകൾ രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത്. നിയമനകാര്യത്തിൽ സർക്കാറിന് അഭിപ്രായവും വിയോജിപ്പും പറയാനുള്ള അവകാശമുണ്ടെന്നും അതാണ് ചെയ്തതെന്നും എ.ജി വ്യക്തമാക്കി. കൂടുതൽ േപർക്ക് അവസരം നൽകുന്ന തരത്തിലുള്ള നിയമനപ്രകിയ ഉണ്ടായിട്ടില്ല, സെൻകുമാറിനെതിരെ ഗുരുതരമായ നിരവധി ആരോപണങ്ങളുണ്ട്, െഎ.പി.എസ് ഉദ്യോഗസ്ഥനെ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ അംഗമാക്കുന്നതിനെതിരെ മുമ്പ് നിർദേശമുണ്ടായിട്ടുണ്ട് തുടങ്ങിയ കാര്യങ്ങളാണ് ശിപാർശക്കത്തിനൊപ്പം സംസ്ഥാന സർക്കാർ അറിയിച്ചിരുന്നത്.
സെൻകുമാറിെൻറയും മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി വി. സോമസുന്ദരത്തിെൻറയും പേരുകളാണ് തെരഞ്ഞെടുപ്പ് സമിതി ശിപാർശ ചെയ്തിരുന്നത്. നടപടിയുണ്ടാകാത്തതിനെതിരെ സതീഷ് വസന്ത എന്നയാൾ നൽകിയ ഹരജിയിൽ എത്രയും വേഗം നടപടിക്ക് കോടതി ഉത്തരവിട്ടിരുന്നു. തുടർന്നാണ് കേന്ദ്രത്തിന് ശിപാർശക്കത്തയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.