കൊച്ചി: ക്രമസമാധാന ചുമതലയുള്ള പൊലീസ് മേധാവി സ്ഥാനത്തുനിന്ന് ഡി.ജി.പി സെന്‍കുമാറിനെ നീക്കിയ സര്‍ക്കാര്‍ നടപടി ഹൈകോടതി ശരിവെച്ചു. സര്‍ക്കാര്‍ നടപടി ശരിവെച്ച കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍ (സി.എ.ടി) ഉത്തരവിനെതിരായ ഹരജിയാണ് ഹൈകോടതി തള്ളിയത്. സെന്‍കുമാറിനെ ചുമതലയില്‍നിന്ന് ഒഴിവാക്കിയതിന് സര്‍ക്കാര്‍ നിരത്തിയ വാദങ്ങള്‍ അംഗീകരിച്ചാണ് വിധി. ഒരു തസ്തികയില്‍ കുറഞ്ഞത് രണ്ടുവര്‍ഷം പൂര്‍ത്തിയാകുന്നത് വരെ സ്ഥലംമാറ്റരുതെന്ന സുപ്രീംകോടതി മാര്‍ഗനിര്‍ദേശത്തിന് വിരുദ്ധമാണ് സര്‍ക്കാര്‍ നടപടിയെന്നായിരുന്നു സെന്‍കുമാറിന്‍െറ വാദം.
ഭരണമാറ്റത്തിന്‍െറ പശ്ചാത്തലത്തിലാണ് സ്ഥാനമാറ്റമെന്നും സംസ്ഥാന സുരക്ഷ കമ്മിറ്റിയുമായി ആലോചിച്ച് വേണം ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന വ്യവസ്ഥ പാലിച്ചിട്ടില്ളെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, കുറഞ്ഞത് രണ്ടുവര്‍ഷം പൂര്‍ത്തിയാകുന്നത് വരെ സ്ഥലംമാറ്റം പാടില്ളെന്ന മാര്‍ഗനിര്‍ദേശം പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയാണെന്നും ഉദ്യോഗസ്ഥന് വേണ്ടിയുള്ളതല്ളെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കര്‍ത്തവ്യ നിര്‍വഹണത്തില്‍ വരുത്തിയ നിരന്തര വീഴ്ച കണക്കിലെടുത്ത് പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയാണ് ഹരജിക്കാരനെ തല്‍സ്ഥാനത്തുനിന്ന് നീക്കിയത്.
പുറ്റിങ്ങല്‍, ജിഷ വധക്കേസ് അന്വേഷണങ്ങളില്‍ വീഴ്ച സംഭവിച്ചു. രണ്ട് കേസിലും പൊലീസ് സ്വീകരിച്ച നടപടികള്‍ സര്‍ക്കാറിന്‍െറ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കി. ഡി.ജി.പിയെ മാറ്റാന്‍ സംസ്ഥാന സുരക്ഷ കമ്മിറ്റിയുമായി കൂടിയാലോചിക്കണമെന്ന് പൊലീസ് ആക്ടില്‍ വ്യവസ്ഥയില്ളെന്നും ഡി.ജി.പി പദവിയില്‍നിന്ന് മാറ്റിയെങ്കിലും സെന്‍കുമാറിന്‍െറ ശമ്പള സ്കെയിലില്‍ കുറവുവരുന്നില്ളെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഈ വാദങ്ങളെല്ലാം പരിഗണിച്ചാണ് ഹൈകോടതി ഹരജി തള്ളിയത്. അതേസമയം, വിധിയിലെ പരാമര്‍ശങ്ങള്‍ അദ്ദേഹത്തെ ഇകഴ്ത്തിക്കാട്ടാന്‍ ഉപയോഗിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.