തിരുവനന്തപുരം: ഡി.ജി.പി പുനര്‍നിയമന വിഷയത്തില്‍ സര്‍ക്കാറുമായി യുദ്ധത്തിനില്ലെന്ന് ടി.പി. സെന്‍കുമാര്‍. നിയമനം വൈകുന്നത് സംബന്ധിച്ച് താന്‍ നല്‍കിയ ഹരജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കുന്നുണ്ടെന്നും അതുവരെ കാത്തിരിക്കുമെന്നും സെന്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന രേഖകള്‍ താന്‍ നല്‍കിയതാണെന്ന ആരോപണം സെന്‍കുമാര്‍ നിഷേധിച്ചു. രേഖകള്‍ വിവരാവകാശ നിയമപ്രകാരം എടുത്താകും ഉപയോഗിച്ചത്. തനിക്കും വിവരാവകാശനിയമപ്രകാരമാണ് രേഖകള്‍ ലഭിച്ചതെന്നും സെൻകുമാർ പറഞ്ഞു.
കഴിഞ്ഞ ദിവസം നിയമസഭയിൽ പ്രതിപക്ഷം വായിച്ച ചില സർക്കാർ രേഖകൾ സെൻകുമാർ ചോർത്തി നൽകിയതാണെന്ന് സർക്കാർ സംശയമുന്നയിച്ചിരുന്നു. ഇതേ തുടർന്ന് വിധിയിൽ വ്യക്തത ആവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിക്കാൻ സർക്കാർ തീരുമാനിച്ചു. സെൻകുമാറിനെ പൊലീസ് മേധാവിയാക്കുന്ന തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്. വിധി നടപ്പിലാക്കുന്നതിന് നടപടി ആരംഭിച്ചതായി മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് രേഖ ചോർത്തൽ സംശയം ഉടലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.