സ്​ഥലം മാറ്റം; സെൻകുമാറിനെതിരെ പരാതിയുമായി ജീവനക്കാരി

തിരുവനന്തപുരം: ഡി.ജി.പി ടി.പി സെന്‍കുമാര്‍ സ്​ഥലം മാറ്റിയതിനെതിരെ പരാതിയുമായി പൊലീസ് ​ആസ്​ഥാനത്തെ ജീവനക്കാരി. കേരള പോലീസിലെ അതീവ രഹസ്യാന്വേഷണ വിഭാഗമായ ടി ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ടായ വി.എന്‍ കുമാരി ബീനയാണ് ചീഫ്​ സെക്രട്ടറിക്ക്​ പരാതി നൽകിയത്​. തന്നെ അന്യായമായി സ്​ഥലം മാറ്റിയെന്നും ഇതിന്​ പിന്നിൽ ​ഗൂഢാലോചനയുണ്ടെന്നുമാണ്​ ഇവർ ആരോപിക്കുന്നത്​.

വിവരാവകാശ നിയമത്തിന് പുറത്ത് നില്‍ക്കുന്ന സേനാവിഭാഗമായ ടി ബ്രാഞ്ചിൽ നിന്നും ഉദ്യോഗസ്​ഥയെ യു ബ്രാഞ്ചിലേക്കാണ് മാറ്റിയത്. 

ബീനക്ക് ​പകരം എന്‍ ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട് സി.എസ് സജീവ് ചന്ദ്രനെ സെന്‍കുമാര്‍ നിയമിച്ചെങ്കിലും അദ്ദേഹം സ്ഥാനമേറ്റെടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പേരൂര്‍ക്കട എസ്.എ.പിയിലെ ജൂനിയര്‍ സൂപ്രണ്ട് സുരേഷ് കൃഷ്ണയെ ടി ബ്രാഞ്ചില്‍ നിയമിക്കുകയായിരുന്നു​.

Tags:    
News Summary - t p senkumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.