തിരുവനന്തപുരം: സെക്രേട്ടറിയറ്റ് നവീകരണ ഭാഗമായി മുഖ്യമന്ത്രി നിയമിച്ച പൊതു ഭരണ വകുപ്പ് ജോയൻറ് സെക്രട്ടറിയെ ‘തുരത്താൻ’ അനധികൃത ഇടപെടൽ നടത്തിയ സി.പി.എം സം ഘടന നേതാക്കൾെക്കതിരായ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങി. പൊതുഭരണ വകുപ്പ് സെക ്ഷൻ ഒാഫിസറും സെക്രേട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സെക്രട്ടറിയുമായ എസ്.എ സ്. ദീപു, അസിസ്റ്റൻറും സംഘടന വനിത വിഭാഗം നേതാവും നിർവാഹക സമിതിയംഗവുമായ െഎ. കവിത എന്നിവരെ പൊതുഭരണ വകുപ്പിൽ നിന്ന് സ്ഥലംമാറ്റി പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയാണ് ഉത്തരവിറക്കിയത്.
ദീപുവിനെ റവന്യൂ വകുപ്പ് ദുരിതാശ്വാസ നിധി സെഷ്നിലേക്കും കവിതയെ തദ്ദേശ വകുപ്പ് എ.ബി സെക്ഷനിലേക്കുമാണ് മാറ്റിയത്. മുഖ്യമന്ത്രി നിയമിച്ച ജോയൻറ് സെക്രട്ടറിയും അസോസിയേഷൻ നേതാവുമായ സി. അജയെൻറ പേര് അദ്ദേഹം അവധിയിലായ ദിവസം ഉൾപ്പെടുത്തി അനധികൃത സ്ഥലംമാറ്റപട്ടിക ദീപുവും കവിതയും തയാറാക്കിയത് മുഖ്യമന്ത്രിയുടെ ഒാഫിസ് കൈയോടെ പിടിച്ചിരുന്നു. കുറ്റക്കാരോട് പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വിശദീകരണം ചോദിച്ചിട്ടും തൃപ്തികരമായ മറുപടി നൽകിയില്ല. തുടർന്നാണ് സ്ഥലംമാറ്റാൻ മുഖ്യമന്ത്രി നിർദേശിച്ചത്.
ഇതിന് അജയനെ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്താണ് സംഘടന പ്രതികരിച്ചത്. സ്ഥലംമാറ്റം തടയാൻ അസോസിഷേയൻ നേതൃത്വം സി.പി.എം നേതൃത്വം വഴി ശ്രമിെച്ചങ്കിലും മുഖ്യമന്ത്രി ഉറച്ചുനിന്നതായാണ് സൂചന. ഇതോടെ സി.പി.എം നേതൃത്വവും കൈവിട്ടു. സ്ഥലംമാറ്റിയാൽ പ്രതിഷേധ പ്രകടനം ഉൾപ്പെടെ നടത്തുമെന്ന് അസോസിഷേയൻ നേതൃത്വം അവകാശപ്പെെട്ടങ്കിലും ഒന്നുമുണ്ടായില്ല. അതേസമയം അജയെനതിരായി കൂടുതൽ പ്രതികാരനടപടിയിലേക്ക് നീങ്ങുമെന്ന സൂചനയുണ്ട്.
18 വർഷത്തോളം സെക്രേട്ടറിയറ്റ് ജീവനക്കാരുടെ സഹകരണ സംഘം പ്രസിഡൻറ്, സെക്രട്ടറി, ട്രഷറർ ചുമതലകൾ വഹിച്ച അജയെനതിരായ നടപടിയിൽ ജീവനക്കാർക്കിടയിലും അതൃപ്തിയുണ്ട്. നിലവിൽ സംഘം പ്രസിഡൻറുമാണ്. വിശദീകരണംേപാലും ചോദിക്കാതെയാണ് സസ്പെൻഡ് ചെയ്തതെന്നും ആക്ഷേപമുണ്ട്. സർക്കാർ നയം നടപ്പാക്കിയ ഉദ്യോഗസ്ഥനെ ‘ശിക്ഷി’ക്കുന്നത് തിരിച്ചടിയുണ്ടാക്കുമെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.