തിരുവനന്തപുരം: അധോലോക കുറ്റവാളി ഇജാസ് ലക്ഡാവാല അറസ്റ്റിലായതോടെ ഇന്ത്യയില െ ആദ്യ സ്വകാര്യ വിമാനകമ്പനിയുടമയും മലയാളിയുമായ തഖിയുദ്ദീൻ വാഹിദിെൻറ കൊലപാത കത്തിന് പിന്നിൽ പ്രവർത്തിച്ച വൻ സ്രാവുകളെ പിടികൂടാൻ മുംബൈ പൊലീസിന് കഴിയുമോ? ഇനി അ റിയേണ്ടത് ഇതാണ്. 1995 നവംബര്‍ 13ന് രാത്രി 9.30നാണ് ഇൗസ്റ്റ് വെസ്റ്റ് എയർലൈൻസ് മാനേജിങ് ഡയറക്ടർ തഖിയുദ്ദീൻ വാഹിദിനെ മുംെബെ ബാന്ദ്രയിലെ ഓഫിസില്‍നിന്ന് വീട്ടിലേക്ക് കാറിൽ പോകവേ മൂന്നംഗസംഘം തടഞ്ഞുനിർത്തി വെടിെവച്ചുകൊന്നത്. രാജ്യത്തെ ഉന്നത വ്യവസായിയുടെ മരണം സാധാരണ കൊലക്കേസിന് നല്കുന്ന പ്രാധാന്യം പോലും നല്‍കാതെയാണ് പൊലീസ് അന്വേഷിച്ചത്.
വാഹിദ് വധത്തിന് പിന്നിൽ ഇൗ മേഖലയിലെ കുടിപ്പകയാണെന്ന ആക്ഷേപം വന്നിരുന്നു. പക്ഷേ അതിലേക്കൊന്നും അന്വേഷണം കടന്നില്ല.
ഇന്ത്യയിൽ ആഭ്യന്തരസര്വിസ് തുടങ്ങിയ ആദ്യ സ്വകാര്യ വിമാനകമ്പനിയായിരുന്നു വര്‍ക്കല ഓടയം സ്വദേശിയായ തഖിയുദ്ദീൻ വാഹിദിെൻറ ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സ്.
1992ൽ ഗൾഫ് മലയാളികൾക്കും മുംബൈ മലയാളികൾക്കും പുത്തൻ അനുഭവമായി അത്. 70 കോടി രൂപയായിരുന്നു അന്ന് മുതൽമുടക്ക്. മൂന്ന് ബോയിങ് 737 വിമാനങ്ങളുമായി സർവിസ് ആരംഭിച്ച കമ്പനി ആറുമാസംകൊണ്ട് 12 സെക്ടറുകളിലായി സർവിസ് വ്യാപിപ്പിച്ചു.
ഈസ്റ്റ് വെസ്റ്റ് എയർലൈനിെൻറ പ്രിയപ്പെട്ട യാത്രക്കാരിയായിരുന്നു മദർ തെരേസ. മദറിന് ഈസ്റ്റ് വെസ്റ്റിലെ എല്ലാ വിമാനത്തിലും സൗജന്യ ടിക്കറ്റായിരുന്നു. കേരളത്തിലടക്കം ഇന്ത്യയിലെ വൻ നഗരങ്ങളിലും പശ്ചിമേഷ്യൻ രാഷ്ട്രങ്ങളിലും വൻ ബിസിനസ് സംരംഭങ്ങൾ തഖിയുദ്ദീെൻറ കീഴിൽ ഉയർന്നു.
ഒപ്പം വൻ ശത്രുനിരയും. പ്രമുഖ മാധ്യമപ്രവർത്തകൻ ജോസി ജോസഫിെൻറ ‘എ ഫിയസ്റ്റ് ഓഫ് വള്‍ച്ചേഴ്സ്: ദ ഹിഡണ്‍ ബിസിനസ് ഓഫ് െഡമോക്രസി ഇന്‍ ഇന്ത്യ’ എന്ന പുസ്തകത്തിൽ അക്കാലത്ത് ഇൗ വ്യവസായമേഖലയിലെ ശത്രുതയുടെ ആഴവും പരപ്പും വ്യക്തമായി അടയാളപ്പെടുത്തുന്നുണ്ട്.
കേരളത്തിൽ ബിസിനസ് കെട്ടിപ്പടുക്കുന്നതിന് തിരുവനന്തപുരം വഴുതക്കാട് കൊട്ടാരസദൃശമായ വീട് തഖിയുദ്ദീൻ പണിതുയർത്തിയിരുന്നു.
അവിടെ താമസിക്കാനുള്ള ഭാഗ്യം ഉണ്ടായില്ലെന്നു മാത്രം. തഖിയുദ്ദീന് മുംബൈയിൽ ഉണ്ടായിരുന്ന സ്ഥലത്ത് ഇപ്പോൾ താമസിക്കുന്നത് ക്രിക്കറ്റർ സചിൻ ടെണ്ടുൽക്കറാണ്. തഖിയുദ്ദീെൻറ കൊലപാതകത്തോടെ 1996 ൽ ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് അതിെൻറ ചിറകുകൾ എന്നന്നേക്കുമായി മടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.