തലശ്ശേരി: ഓറഞ്ചും പഴവും നൽകാമെന്നു പറഞ്ഞ് ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ വിധിപറയുന്നത് അഡീഷനല്‍ ജില്ല സെഷന്‍സ് (ഒന്ന്) കോടതി ജഡ്ജി ശ്രീകല സുരേഷ് ഡിസംബർ എട്ടിലേക്ക് മാറ്റി. ബുധനാഴ്ച വിധിപറയാൻ വെച്ചതായിരുന്നു. പൊന്ന്യം വെസ്റ്റ് മലാലിലെ ശ്രീജി നിവാസില്‍ ചിമ്മാലി ശ്രീധരനാണ് പ്രതി.
2013 മാര്‍ച്ച് അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയുടെ മകളുടെ മകനോടൊപ്പം കളിക്കാന്‍ വീട്ടിലെത്തിയ ബാലികയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഒരുമാസത്തിന് ശേഷമാണ് വിവരം പുറത്തുവന്നത്. തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. എം.ജെ. ജോണ്‍സൻ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.