അറസ്റ്റിലായ ജോൺ പോൾ 

മയക്കുമരുന്ന്, ആയുധക്കടത്ത് കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ; അറസ്റ്റിലായത് ലക്ഷദ്വീപിൽ നിന്ന്

കൊച്ചി: മയക്കുമരുന്ന്, ആയുധ കടത്ത് എന്നിവയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ തമിഴ്നാട് സ്വദേശി ജോൺ പോൾ അറസ്റ്റിൽ. ലക്ഷദ്വീപിലെ മിനിക്കോയിയിൽ നിന്ന് ഇന്നലെയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കലൂരിലെ പ്രത്യേക കോടതിയിൽ ഹാജരാക്കി.

സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനെ തുടർന്ന് കലൂരിലെ പ്രത്യേക കോടതി ജോൺ പോളിനെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ജോൺ പോൾ ഹാജരാകാത്ത സാഹചര്യത്തിലാണ് ഇ.ഡി. അറസ്റ്റ് ചെയ്തത്. എൽ.ടി.ടി.ഇക്ക് പണം കണ്ടെത്താൻ മയക്കുമരുന്ന് കടത്തിനും ആയുധക്കടത്തിനും ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം.

2021 മാർച്ചിൽ അഞ്ച് എ.കെ 47 തോക്കുകളും 1000 വെടിയുണ്ടകളും 300 ഗ്രാം ഹെറോയിനും സഹിതം മൂന്നു ബോട്ടുകൾ ലക്ഷദ്വീപിലെ മിനിക്കോയിക്ക് സമീപത്ത് നിന്ന് നാവികസേനയും തീരസംരക്ഷണ സേനയും ചേർന്ന് പിടികൂടിയിരുന്നു. തുടർന്ന് ദേശീയ അന്വേഷണ ഏജൻസി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

ഇതിന്‍റെ തുടർച്ചയായി മയക്കുമരുന്ന്, ആയുധക്കടത്തിലൂടെ പ്രതികൾ സമ്പാദിച്ച കള്ളപ്പണത്തെ കുറിച്ച് ഇ.ഡി അന്വേഷണം നടത്തുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.

Tags:    
News Summary - Tamil Nadu native arrested in drug and arms smuggling case in Lakshadweep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.