തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് ടാപ്പിങ് തൊഴിലാളി മരിച്ചു

കല്ലടിക്കോട്: കൂടിളകി വന്ന തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ റബർ ടാപ്പിങ് തൊഴിലാളി മരിച്ചു. കരിമ്പ ഇടക്കുറുശ്ശി തമ്പുരാൻചോല പറപ്പള്ളി വീട്ടിൽ പി.കെ രാജപ്പൻ (65) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 7.30ഓടെ മരുതുംകാട് തേനമല എസ്റ്റേറിലായിരുന്നു സംഭവം.

കൂടിളകിവന്ന തേനീച്ചക്കൂട്ടം ടാപ്പിങ് നടത്തിയിരുന്ന തൊഴിലാളികളെ ആക്രമിക്കുകയായിരുന്നെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. തലക്കും മറ്റു ശരീര ഭാഗങ്ങളിലും കുത്തേറ്റ് അബോധാവസ്ഥയിലായ രാജപ്പനെ മറ്റു തൊഴിലാളികൾ ചേർന്ന് തച്ചമ്പാറ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാജപ്പനോടൊപ്പമുണ്ടായിരുന്ന കരിമ്പ പുതുക്കാട് സ്വദേശി മുണ്ടപ്ലാമൂട്ടിൽ എം.ജി ജോഷിക്കും (40)  തേനീച്ചയുടെ കുത്തേറ്റു. ജോഷിയുടെ പരിക്ക് സാരമുള്ളതല്ല. കല്ലടിക്കോട് പൊലീസ് ഇൻക്വസ്റ്റ് നടത്തി.

Tags:    
News Summary - Tapping worker died after being stung by a swarm of bees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.