കാസർകോട്: കോവിഡ് പ്രതിരോധപ്രവർത്തനങ്ങളെ സഹായിക്കുന്നതിന് ടാറ്റാ കേരളത്തിന് നൽകിയ സമ്മാനമായ കാസർകോെട്ട ടാറ്റാ കോവിഡ് ആശുപത്രിയിലേക്കുള്ള നിയമനങ്ങൾക്ക് നടപടിയാകുന്നു.സെപ്റ്റംബർ 30ന് നടക്കുന്ന മന്ത്രിസഭയോഗത്തിൽ കോവിഡ് ആശുപത്രി തസ്തികകളിൽ തീരുമാനമെടുത്തേക്കുമെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി. 191 തസ്തികകളാണ് ഇപ്പോൾ നിർണയിച്ചിരിക്കുന്നത്. ഇതിൽ മാറ്റവുമുണ്ടാകാം.
എന്നാൽ നിയമനവും ആശുപത്രി പ്രവർത്തനവും ഉടൻ ഉണ്ടാകണമെന്നില്ലെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി.ആവശ്യമെങ്കിൽ മാത്ര മേ ടാറ്റയുടെ സമ്മാനം സജ്ജീകരിക്കുകയുള്ളൂ.കാരണം, കോവിഡ് രോഗികളുടെ ചികിത്സക്കാണ് ആശുപത്രി നിർമിച്ചത്. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളും ചികിത്സയും തുടരുന്നതിന് ആശുപത്രികളും െഎസൊലേഷൻ വാർഡുകളും ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ഇവ ടാറ്റാ കോവിഡ് ആശുപത്രിയിലേക്ക് പറിച്ചുനടാനാവില്ല.
ജില്ലയിൽ ഇപ്പോൾ പ്രവർത്തിക്കുന്ന സംവിധാനങ്ങളിൽ കോവിഡ് രോഗികൾ നിറയുകയും ബദൽ സംവിധാനം ആവശ്യമായി വരുകയും ചെയ്യുകയാണെങ്കിൽ മാത്രമാണ് ടാറ്റ കോവിഡ് ആശുപത്രിയെ സജ്ജമാക്കുകയുള്ളൂവെന്ന് ആരോഗ്യവകുപ്പ് പറയുന്നു.
60കോടി രൂപ ടാറ്റയും എട്ടുകോടി രൂപ സംസ്ഥാന സർക്കാറും ചെലവഴിച്ചാണ് തെക്കിലിൽ കോവിഡ് ആശുപത്രി പൂർത്തീകരിച്ചത്. ഇത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുകയും സർക്കാർ ഏറ്റെടുക്കുകയും ചെയ്തു.രോഗികൾ കൂടിയാൽ മാത്രമാണ് ഇത് കോവിഡ് ആശുപത്രിയായി ഉപയോഗിക്കുക.
കാസർകോട് കോവിഡ് രോഗികളുടെ വർധന ടാറ്റാ ആശുപത്രി പ്രവർത്തിപ്പിക്കാൻ മാത്രം വർധിച്ചിട്ടില്ല എന്നും ആശുപത്രിയായി മാറ്റുന്ന പ്രക്രിയ പിന്നാലെ മാത്രമേ ചിന്തിക്കാനാകൂവെന്നും ആരോഗ്യവകുപ്പ് സൂചന നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.