നി​കു​തി​കു​ടി​ശ്ശി​ക വ​രു​ത്തി​യ​തി​നെ തു​ട​ർ​ന്ന് വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന ബ​സ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഫ​റോ​ക്ക് ചു​ങ്ക​ത്ത് വെ​ച്ച് പി​ടി​കൂ​ടി​യ​പ്പോ​ൾ 

നികുതികുടിശ്ശിക: കരിപ്പൂർ വിമാനത്താവളത്തിലെ ബസ് മോട്ടോർ വാഹനവകുപ്പ് പിടികൂടി

രാമനാട്ടുകര: നികുതി അടക്കാതെ സർവിസ് നടത്തിയതിനെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിനകത്ത് സർവിസ് നടത്തുന്ന ബസ് മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്തു. വെള്ളിയാഴ്ച ഉച്ചയോടെയാണ് മോട്ടോർ വാഹനവകുപ്പിന്റെ നടപടി. ദാമൻ ആൻഡ് ദിയു രജിസ്‌ട്രേഷനിലുള്ള ഈ വാഹനം വിമാനത്താവളത്തിനകത്ത് വിവിധ എയർലൈൻസുകൾക്ക് വേണ്ടി കരാർവ്യവസ്ഥയിൽ സർവിസ് നടത്തിവരുകയായിരുന്നു.

ഇതിനിടെ അറ്റകുറ്റപ്പണിക്കായി ഫറോക്ക് ചുങ്കത്തെ വർക്ക്‌ഷോപ്പിൽ എത്തിച്ചപ്പോഴാണ് ഫറോക്ക് ആർ.ടി.ഒ പിടികൂടിയത്. ആറുമാസത്തെ നികുതിയും കുടിശ്ശികയും ഉൾപ്പെടെ 49,500 രൂപയാണ് അടക്കാനുണ്ടായിരുന്നത്. വൈകീട്ടോടെ ഓൺലൈൻവഴി നികുതിയടച്ചതോടെ വാഹനം വിട്ടുകൊടുത്തു.

ഫറോക്ക് ജോ. ആർ.ടി.ഒ സാജു എ. ബക്കറിന്റെ നിർദേശപ്രകാരം ഫറോക്ക് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ വി.എ. അബ്ദുൽ ജലീൽ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ഡി. ശരത്, ജിജി അലോഷ്യസ് എന്നിവരാണ് ബസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ജൂലൈ 19ന് ഇൻഡിഗോ എയർലൈൻസിന്റെ വാഹനവും ഫറോക്ക് ആർ.ടി.ഒ പിടികൂടി പിഴയടപ്പിച്ചിരുന്നു. ഇതുകൂടാതെ രജിസ്‌ട്രേഷനും നികുതിയും ഇല്ലാതെ ഓടിയ ആഡംബരവാഹനവും കഴിഞ്ഞയാഴ്ച പിടികൂടിയിരുന്നു. ഇവരിൽനിന്ന് 1.23 ലക്ഷം രൂപയും പിഴയായി ഈടാക്കിയിരുന്നു.

Tags:    
News Summary - Tax arrears: Bus at Karipur airport seized by motor vehicle department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.