തിരുവനന്തപുരം/തലശേരി: കണ്ണൂർ തലശ്ശേരി മമ്പറത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയെ അധ്യാപിക മർദിച്ചതായ വാർത്തയുടെ അടിസ്ഥാനത്തിൽ സംസ്ഥാന ബാലാവകാശ കമീഷൻ ചെയർമാൻ പി. സുരേഷ് സ്വമേധയാ കേസെടുത്തു. പരീക്ഷ എഴുതിയിെല്ലന്ന കാരണം പറഞ്ഞ് സ്റ്റീൽ സ്കെയിൽ കൊണ്ടുള്ള അടിയിൽ കുട്ടിയുടെ കൈഞരമ്പ് മുറിഞ്ഞതായാണ് വാർത്ത. തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിൽ കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയനാക്കിയെന്നും വാർത്തയിൽ പറയുന്നു.
സംഭവം അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് നൽകണമെന്ന് ജില്ല പൊലീസ് സൂപ്രണ്ട്, ജില്ല ചൈൽഡ് െപ്രാട്ടക്ഷൻ ഓഫിസർ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, സ്കൂൾ ഹെഡ്മാസ്റ്റർ എന്നിവരോട് കമീഷൻ ആവശ്യപ്പെട്ടു.
അതേസമയം, സംഭവത്തിൽ ശിശുക്ഷേമ സമിതി അന്വേഷണം നടത്തി. മമ്പറം പൊയനാട് കുഴിയില്‍പീടിക സംസം മഹലിൽ മുഹമ്മദ് റയാനാണ് (ആറ്) പരിക്കേറ്റത്. വലതു കൈഞരമ്പ് മുറിഞ്ഞ് തലശ്ശേരി ഇന്ദിരഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിക്ക് വെള്ളിയാഴ്ച അടിയന്തര ശസ്ത്രക്രിയ നടത്തി. വിദ്യാര്‍ഥിയെ ശിശുക്ഷേമ സമിതിയംഗങ്ങള്‍ സന്ദര്‍ശിച്ച് മൊഴിയെടുത്തു.
ക്ലാസ് പരീക്ഷക്ക് ഹാജരാകാത്തതിനെ തുടര്‍ന്നാണ് അധ്യാപിക സ്റ്റീല്‍ സ്കെയില്‍ ഉപയോഗിച്ച് കൈത്തണ്ടയില്‍ അടിച്ചത്. കൈയില്‍നിന്ന് രക്തം നിര്‍ത്താതെ വന്നതിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ തന്നെ കുട്ടിയെ മമ്പറത്തെ സ്വകാര്യ ക്ലിനിക്കില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് കുട്ടിയെ തലശ്ശേരി ഇന്ദിരഗാന്ധി സഹകരണ ആശുപത്രിയിലേക്ക് മാറ്റിയത്. മർദനം സംബന്ധിച്ച് കുട്ടിയുടെ ബന്ധുക്കൾ പരാതി നല്കി. പിണറായി പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.