തിരുവനന്തപുരം: അധ്യാപകദിനത്തിന് മുമ്പ് വിദ്യാർഥികള്‍ക്ക് തങ്ങളുടെ അധ്യാപകര്‍ക്ക് സമ്മാനങ്ങളെത്തിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേരള തപാല്‍ സര്‍ക്കിള്‍. പദ്ധതിക്ക് ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബര്‍ 3 വരെയാണ് പ്രാബല്യം.
ഈ കാലയളവില്‍, ഉപഭോക്താവിന് പോസ്റ്റോഫിസില്‍ നിന്ന് ഓര്‍ഡര്‍ ഫോം പൂരിപ്പിച്ച് കാറ്റലോഗില്‍ നിന്നുള്ള സമ്മാനങ്ങള്‍ െതരഞ്ഞെടുത്ത് തങ്ങളുടെ അധ്യാപകര്‍ക്കായി ഓര്‍ഡര്‍ ചെയ്യാം. അധ്യാപക ദിനത്തിന് മുമ്പ് സ്പീഡ് പോസ്റ്റായി ഇവ അധ്യാപകര്‍ക്ക് കൈമാറും.
സമ്മാനത്തോടൊപ്പം ഒരു സന്ദേശവും എഴുതി അധ്യാപകനയക്കാം. സ്റ്റാമ്പ് പതിപ്പിച്ച കീ ചെയിനുകള്‍, ബുക്ക്മാര്‍ക്കുകള്‍, തുടങ്ങി വിവിധതരം ഫിലാറ്റലിക് സമ്മാന ഇനങ്ങള്‍ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.