കുമ്പള: ബംബ്രാണയിലെ കൺമണികൾക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ഞായറാഴ്ച ഷിറിയ പുഴയിൽ ബംബ്രാണ അണക്കെട്ടിനടുത്ത് മുങ്ങിമരിച്ച തുമ്പിയോട് ഹൗസിൽ ശരീഫിെൻറയും ഷംസാദയുടെയും മക്കളായ ശഹ്ദാദ് (12), ശാസിൻ (എട്ട്) എന്നീ കുരുന്നുകളാണ് നാടിെൻറ നൊമ്പരക്കണ്ണീരായത്.
വൈകീട്ട് ശരീഫിെൻറ സഹോദര പുത്രന്മാരുൾപ്പെടെയുള്ള കുട്ടികളോടൊപ്പം അണക്കെട്ടിനടുത്ത് കുളിക്കാൻ പോയതായിരുന്നു ഇരുവരും. നിറയെ പാറകളുള്ള ഇവിടെ മുങ്ങിക്കുളിക്കുന്നതിനിടെ കുട്ടികൾ പാറമടകൾക്കടിയിൽ അകപ്പെടുകയായിരുന്നുവെന്നാണ് പറയുന്നത്. മുതിർന്ന കുട്ടികളുടെ സഹായത്തോടെ മൂന്നുപേർ കരകയറിയെങ്കിലും ശഹ്ദാദിനെയും ശാസിനെയും കരക്കെത്തിക്കാനുള്ള ശ്രമം വിഫലമാവുകയായിരുന്നു.
അപകട വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടികളെ മുങ്ങിയെടുത്ത് ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഡോക്ടർമാർ മരണം സ്ഥിരീകരിച്ചതോടെ മൃതദേഹങ്ങൾ കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷം തിങ്കളാഴ്ച രാവിലെ 10.30ഓടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
വിവരമറിഞ്ഞ്, ദുൈബയിലെ ഗോൾഡ് സൂക്കിൽ ജോലി ചെയ്യുന്ന ശരീഫ് നാട്ടിൽ എത്തിയിരുന്നു. കാസർകോട് മാലിക് ദീനാർ പള്ളിയിൽ മയ്യിത്തുകൾ കുളിപ്പിച്ചതിനുശേഷം വീട്ടിലേക്ക് കൊണ്ടുവന്നു. അന്തിമോപചാരങ്ങൾക്കുശേഷം ബംബ്രാണ ജുമുഅത്ത് പള്ളി വളപ്പിൽ വൻജനാവലിയുടെ സാന്നിധ്യത്തിൽ മറവുചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.