കോഴിക്കോട്: പാലക്കാട് ജില്ലയിൽ ഗർഭിണിയായ പിടിയാന ചെരിഞ്ഞ സംഭവത്തിൽ ദുഃഖം പങ്കുവെച്ച് കൊച്ചി മെട്രോയും കേരള ബ്ലാസ്റ്റേഴ്സും. മെട്രോയുടെ ഭാഗ്യ ചിഹ്നമായ ‘മിലു’ എന്ന ആനക്കുട്ടിയുടെ കണ്ണീർ പൊഴിക്കുന്ന ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ് അധികൃതർ. സൈലൻറ് വാലി ദേശീയ ഉദ്യാനത്തിലെ ആനയാണ് പടക്കങ്ങൾ നിറച്ച കൈതച്ചക്ക കഴിക്കാൻ ശ്രമിച്ചതിെന തുടർന്ന് പരിക്കേറ്റ് ചെരിഞ്ഞത്. ഇത് ചെയ്തവർക്കെതിരെ ശക്തമായ പ്രതിഷേധവുമായി ‘മിലു’വിെൻറ ചിത്രത്തിന് താഴെയുള്ള കമൻറ് ബോക്സ് നിറയുകയാണ്.
ചിത്രം നിരവധി പേരാണ് പങ്കുവെച്ചത്. സംഭവത്തിൽ അനുശോചിച്ച് കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ലോഗയിലുള്ള ആനയുടെ ചിത്രം നേരിയരീതിയിൽ മായ്ച്ചുകളഞ്ഞു. ‘ആരെയും ഉപദ്രവിക്കാത്ത ഒരു മൃഗത്തെ ചില കഠിനഹൃദയർ ക്രൂരമായ കൊലപ്പെടുത്തിയതിൽ വിഷമമുണ്ട്.
ആനയുടെ മരണത്തിൽ കടുത്ത വേദനയുണ്ട്. ഗർഭിണിയായ ആനക്ക് പടക്കം കൊടുക്കുന്നത് തമാശയാണെന്ന് ആർക്കെങ്കിലും തോന്നിക്കാണും. ജ്ഞാനം, വിശ്വസ്തത, സംവേദനക്ഷമത എന്നിവയുടെ പ്രതീകമായ ആന പതിറ്റാണ്ടുകളായി നമ്മുടെയും സംസ്കാരത്തിെൻറയും ഭാഗമാണ്. അതിനാൽ, ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ എല്ലാവരും അപലപിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു’ -ബ്ലാസ്റ്റേഴ്സിെൻറ ഇൻസ്റ്റാഗ്രാം പേജിൽ കുറിച്ചു. മനുഷ്യരുടെ ഈ ഹീനപ്രവർത്തിക്കെതിരെ വലിയ പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്നുയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.