തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ഷാർജയിലേക്ക് പറന്നുയർന്ന വിമാനം പക്ഷിയിടിച്ചതിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. ബുധനാഴ്ച രാത്രി 7.20ഒാടെ തിരുവനന്തപുരത്തുനിന്ന് 168 യാത്രക്കാരും ആറ് വിമാനജീവനക്കാരുമായി ഷാർജയിലേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനമാണ് 8.30ഒാടെ തിരിച്ചിറക്കിയത്.
പറന്നുയർന്നപ്പോൾതന്നെ പക്ഷിയിടിച്ചെങ്കിലും അത് അവഗണിച്ച് യാത്ര തുടരാനായിരുന്നത്രെ പൈലറ്റിെൻറ തീരുമാനം. എന്നാൽ, കുറേ പറന്നുകഴിഞ്ഞപ്പോൾ സാേങ്കതികതകരാർ ശ്രദ്ധയിൽെപട്ടതിനാൽ തുടർന്ന് പറക്കാൻ കഴിയില്ലെന്നവിവരം എയർ ട്രാഫിക് കൺട്രോളിലേക്ക് അറിയിക്കുകയും അവിടെനിന്നുള്ള നിർദേശമനുസരിച്ച് തിരിച്ചിറക്കുകയുമായിരുന്നു.
അടിയന്തര സാഹചര്യം കണക്കിലെടുത്ത് യുദ്ധസമാനമായ സന്നാഹങ്ങളാണ് വിമാനത്താവളത്തിൽ ഒരുക്കിയിരുന്നത്. തകരാർ പരിഹരിച്ച് വ്യാഴാഴ്ച യാത്രതിരിക്കാനാകുമെന്ന് എയർ അറേബ്യ അധികൃതർ അറിയിച്ചു. യാത്രക്കാരെ നഗരത്തിലെ വിവിധ ഹോട്ടലുകളിലേക്ക് മാറ്റി. അതേസമയം, പക്ഷിയിടിച്ചതല്ല, യന്ത്രത്തകരാറാണ് സർവിസ് മുടങ്ങാൻ കാരണമെന്ന് വരുത്തിത്തീർക്കാൻ വിമാനക്കമ്പനി അധികൃതർ ശ്രമിക്കുന്നതായി സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.