ഫോൺ റീചാർജ് ചെയ്യാൻപോയ പെൺകുട്ടിയെ കാണാതായി; എറണാകുളത്ത് ട്രെയിനിൽ കണ്ടെത്തി

ആലപ്പുഴ: തിരുവനന്തപുരത്തുനിന്നും കാണാതായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ റെയിൽവേ പൊലീസ് കണ്ടെത്തി. ഞായറാഴ്ച വൈകീട്ട് മംഗളൂരു-നാഗർകോവിൽ ഏറനാട് എക്സ്പ്രസിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്.

ഇതേ ട്രെയിനിൽ ഡ്യൂട്ടിക്കിടെ ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ ഗ്രേഡ് സിവിൽ പൊലീസ് ഓഫിസർ മുകേഷ് മുരളിയാണ് പെൺകുട്ടിയെ തിരിച്ചറിഞ്ഞത്. ട്രെയിൻ എറണാകുളം വിട്ടശേഷമാണ് പെൺകുട്ടിയെ തിരിച്ചറിഞ്ഞത്.

തുടർന്ന് ഇതേ ട്രെയിനിൽ തിരുവനന്തപുരത്തെത്തി മ്യൂസിയം പൊലീസിന് കൈമാറി. വീട്ടിൽനിന്നും ഫോൺ റീചാർജ് ചെയ്യാൻപോയ 15കാരിയായ പെൺകുട്ടിയെ കാണാതായെന്നാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതിയെത്തിയിരുന്നത്. പെൺകുട്ടിയുടെ ചിത്രം പൊലീസിന്‍റെ സമൂഹമാധ്യമ ഗ്രൂപ്പുകളിൽ ഷെയർ ചെയ്തിരുന്നു.

Tags:    
News Summary - Teen missing from trivandrum found in train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.