അപകീർത്തികരമായ ഫെയ്സ്ബുക്ക് പോസ്റ്റ് -ക്ഷേത്രജീവനക്കാരന് സസ്പെൻഷൻ

തിരുവനന്തപുരം: ‌മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെയും ഫെയ്സ്ബുക്കിലൂടെ അപകീർത്തികരമായ പോസ്റ്റിട്ട ദേവസ്വം ബോർഡ് ക്ഷേത്ര ജീവനക്കാരനെ സസ്പ​​െൻറ്​ ചെയ്തു.

തിരുവിതാംകൂർ ദേവസ്വം ബോർഡി​​​​​െൻറ കീഴിലുള്ള തിരുവനന്തപുരം കഠിനംകുളം ക്ഷേത്രത്തിലെ പഞ്ചവാദ്യം ജീവനക്കാരനായ വിഷ്ണു അനിക്കുട്ടനെയാണ് സസ്പ​​െൻറ്​​ ചെയ്തത്.

മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും ഫോട്ടോ ഫോട്ടോഷോപ്പി​​​​​െൻറ സഹായത്താൽ അപകീർത്തിപ്പെടുത്തുന്ന തരത്തിലാക്കി വിഷ്ണു ഫെയ്സ് ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. കൂടാതെ ഇയാൾ ഇത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.

സംഭവം ശ്രദ്ധയിൽപ്പെട്ട ദേവസ്വം കമ്മീഷണർ എൻ. വാസുവാണ് വിഷ്​ണുവിനെ സസ്പ​​െൻറ്​ ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കിയത്.

Tags:    
News Summary - temple employee suspended for bad fb post about chief minister and devaswam minister -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.