തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലക്കു പിന്നാലെ കേരള സർവകലാശാലയിലും താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നു. ഇതുസംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സ്റ്റാഫ് സ്ഥിരംസമിതി കൺവീനർ അധ്യക്ഷനായ ഉപസമിതിയെ സിൻഡിക്കേറ്റ് ചുമതലപ്പെടുത്തി.
സിൻഡിക്കേറ്റ് അജണ്ടയിൽ മുൻകൂട്ടി ഉൾക്കൊള്ളിക്കാതെയാണ് വിഷയം യോഗം ചർച്ച ചെയ്തത്. കാലിക്കറ്റ് സർവകലാശാലയിൽ 10 വർഷം സർവിസ് പൂർത്തിയാക്കിയ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതിനെ ചുവടുപിടിച്ചാണ് കേരളയിലും സ്ഥിരപ്പെടുത്തൽ നടപടികൾ ആരംഭിച്ചിട്ടുള്ളത്. 10 വർഷമായി ദിവസ വേതനത്തിലും കരാർ അടിസ്ഥാനത്തിലും ജോലി നോക്കുന്ന നൂറോളം ജീവനക്കാരാണ് സ്ഥിരപ്പെടുത്തണമെന്ന ആവശ്യവുമായി സി.പി.എമ്മിലും സർവകലാശാല സിൻഡിക്കേറ്റിലും സമ്മർദം ചെലുത്തുന്നത്.
സർവകലാശാല ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. അതിനാൽ നിയമന വിജ്ഞാപനമിറക്കാൻ പി.എസ്.സിക്ക് കഴിയുന്നില്ല. കാലിക്കറ്റ് സർവകലാശാല താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തിയ ഉത്തരവ് ഹൈകോടതി ഡിവിഷൻ ബെഞ്ച് തടഞ്ഞിരിക്കുകയാണ്.
സിവിൽ സൈപ്ലസിൽ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം
തൃശൂർ: സംസ്ഥാന സിവിൽ സൈപ്ലസ് കോർപറേഷൻ അസിസ്റ്റൻറ് സെയിൽസ്മാൻ തസ്തികയിൽ പി.എസ്.സി റാങ്ക് ലിസ്റ്റിനെ നോക്കുകുത്തിയാക്കി താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം. ഇതിെൻറ ഭാഗമായി ഡിപ്പോകളിലും വിൽപനശാലകളിലും 10 വർഷത്തിൽ കൂടുതൽ ജോലി ചെയ്തുവരുന്ന ദിവസവേതനക്കാരുടെ വിവരശേഖരണം തുടങ്ങിയതായി സിവിൽ സൈപ്ലസ് അസിസ്റ്റൻറ് സെയിൽസ്മാൻ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
റാങ്ക് ലിസ്റ്റ് നിലവിലിരിക്കേ ഡിസ്േപ്ല, പാക്കിങ് സ്റ്റാഫ് എന്ന പുതിയ തസ്തിക സൃഷ്ടിച്ചാണ് സ്ഥിരപ്പെടുത്തൽ നീക്കം നടത്തുന്നത്. നിലവിലെ റാങ്ക്ലിസ്റ്റ് കാലാവധി പൂർത്തിയാക്കിയ വയനാട്, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണിത്.
സംസ്ഥാനത്ത് 2189 പേർക്ക് മാത്രമാണ് അഡ്വൈസ് മെമ്മോ ലഭിച്ചത്. 1273 പേർക്ക് നിയമനം നൽകി. മുഖ്യമന്ത്രിയുടെ നൂറ്ദിന കർമപരിപാടിയിൽ 2000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും സ്ഥിരനിയമനക്കാർക്ക് പ്രയോജനമുണ്ടായില്ല. അതേസമയം, സൈപ്ലകോയിൽ 7883 താൽക്കാലിക തസ്തികയിൽ നിയമനം നടത്തി. റാങ്ക് ലിസ്റ്റിൽ നിന്നാകട്ടെ ഈ കാലയളവിൽ 101 സ്ഥിരനിയമനമേ നടന്നുള്ളൂ.
തൃശൂർ ജില്ലയിൽ ഇതുവരെ അസിസ്റ്റൻറ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റിൽ 93 പേർക്ക് മാത്രമാണ് നിയമനം ലഭിച്ചത്. റാങ്ക്ലിസ്റ്റ് കാലാവധി തീരാൻ അഞ്ചു മാസമേ ബാക്കിയുള്ളൂ. കഴിഞ്ഞ ലിസ്റ്റിൽ നിന്ന് 430 നിയമനങ്ങൾ നടന്നിരുന്നു. ഈ സാഹചര്യത്തിൽ, അസിസ്റ്റൻറ് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് സൈപ്ലകോ അസിസ്റ്റൻറ് സെയിൽസ്മാൻ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ഭാരവാഹികളായ ടി.എസ്. റഷീദ, കെ.വി. ഷിബിൻ, പി.എസ്.സി റാങ്ക് ഹോൾഡേഴ്സ് കൂട്ടായ്മ പ്രതിനിധി കെ.കെ. റിജു എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.