പി.ഡബ്യു.സിയെ വിലക്കിയ സർക്കാർ തീരുമാനത്തിന് താൽക്കാലിക സ്റ്റേ

തിരുവനന്തപുരം: പ്രൈസ് വാട്ടർ കൂപ്പേഴ്സിന് രണ്ടു വർഷത്തെ വിലക്കേർപ്പെടുത്തിയ സംസ്ഥാന സർക്കാർ നടപടി ഹൈകോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. കമ്പനിയുടെ വാദം കേൾക്കാതെയാണ് സർക്കാരിന്‍റെ തീരുമാനം എന്ന പി.ഡബ്യൂ.സി യു‍ടെ വാദം അംഗീകരിച്ചാണ് ഹൈകോടതി സിഗിംൾ ബെഞ്ച് വിധി. ഒരാഴ്ചത്തേക്കാണ് താൽക്കാലിക സ്റ്റേ അനുവദിച്ചിരിക്കുന്നത്. ഹരജി വീണ്ടും ഈ മാസം 16ന് പരിഗണിക്കും.

ഐ.ടി വകുപ്പിന് കീഴിലുളള സ്പേസ് പാർക്കിൽ സ്വപ്ന സുരേഷിന്‍റെ നിയമനത്തിലുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പി.ഡബ്യൂ.സിയെ വിലക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ സ്വപ്ന സുരേഷിന്‍റെ നിയമനം പ്രത്യേകമായി പറയാതെ യോഗ്യതയില്ലാത്തവരെ നിയമിച്ചു എന്ന കാരണം പറഞ്ഞാണ് സർക്കാർ നടപടിയെടുത്തത്. കെ ഫോൺ പദ്ധതിയിൽ നിന്ന് പ്രൈസ് വാട്ടർ കൂപ്പേഴ്സിനെ ഒഴിവാക്കാനും സർക്കാർ തീരുമാനിച്ചിരുന്നു.

Tags:    
News Summary - Temporary stay on government decision to ban PWC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.