പുതുപ്പള്ളിയിൽ പത്ത് സ്ഥാനാർഥികൾ; അപരന്മാരില്ല

കോട്ടയം: പുതുപ്പള്ളി നിയമസഭ ഉപതെരഞ്ഞെടുപ്പിൽ സമയപരിധി കഴിഞ്ഞപ്പോൾ നാമനിർദേശപത്രിക സമർപ്പിച്ചത് പത്ത് പേർ. ആകെ 19 സെറ്റ് പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. അവസാനദിവസമായ വ്യാഴാഴ്ച ഏഴുപേരാണ് വരണാധികാരിയായ ആർ.ഡി.ഒ വിനോദ് രാജൻ, ഉപവരണാധികാരിയായ പാമ്പാടി ബ്ലോക്ക് ഡെവലപ്‌മെന്‍റ് ഓഫിസർ ഇ. ദിൽഷാദ് എന്നിവർ മുമ്പാകെ നാമനിർദേശപത്രിക സമർപ്പിച്ചത്. അപരൻമാരില്ലാത്തതാണ് പ്രധാന സ്ഥാനാർഥികൾക്ക് ആശ്വാസം. പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും.

ചാണ്ടി ഉമ്മൻ (കോൺഗ്രസ്), ജെയ്ക് സി. തോമസ് (സി.പി.എം), ജി. ലിജിൻ ലാൽ (ബി.ജെ.പി) എന്നിവരാണ് പ്രധാന സ്ഥാനാർഥികൾ. ജെയ്ക് സി. തോമസിന് പുറമെ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം റെജി സഖറിയ, ലിജിൻ ലാലിന് പുറമെ മഞ്ജു എസ്. നായർ എന്നിവർ ഡമ്മി സ്ഥാനാർഥികളായി നാമനിർദേശപത്രിക സമർപ്പിച്ചിട്ടുണ്ട്. ലൂക്ക് തോമസ് (ആം ആദ്മി പാർട്ടി), ഷാജി (സ്വതന്ത്രൻ) പി.കെ. ദേവദാസ് (സ്വതന്ത്രൻ ) സന്തോഷ് ജോസഫ് (സ്വതന്ത്രൻ) ഡോ. കെ. പദ്മരാജൻ(സ്വതന്ത്രൻ) എന്നിവരാണ് പത്രിക സമർപ്പിച്ച മറ്റ് സ്ഥാനാർഥികൾ. പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് വരണാധികാരിയുടെ ഓഫിസിൽ നടക്കും. ആഗസ്റ്റ് 21നാണ് പത്രിക പിൻവലിക്കാനുള്ള അവസാനതീയതി.

Tags:    
News Summary - Ten candidates in Puthupalli; There are no others

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.