ന്യൂഡൽഹി: പന്തീരാങ്കാവ് യു.എ.പി.എ കേസിൽ അറസ്റ്റിലായ താഹ ഫസലിന്‍റെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. കേസിൽ അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻ.ഐ.എയുടെ ഹരജിയിലും കോടതി വിധിയുണ്ടാകും.
ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ച് സെപ്റ്റംബറിൽ കേസിൽ വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റുകയായിരുന്നു. 2019 നവംബർ ഒന്നിനാണ് വിദ്യാർഥികളായ താഹ ഫസിലിനെയും അലൻ ഷുഹൈബിനെയും മാവോയിസ്റ്റുകളെന്ന് ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എൻ.െഎ.എ തടങ്കലിലാക്കിയ രണ്ടുപേരിൽ ഒരാൾക്ക് ജാമ്യം അനുവദിക്കുകയും മറ്റെയാൾക്ക് നിഷേധിക്കുകയും ചെയ്തതിനെതിരെ സുപ്രീംകോടതി നിലപാടെടുത്തിരുന്നു. അലൻ ഷുഹൈബിന് ജാമ്യം അനുവദിച്ച് താഹ ഫസലിന് ജാമ്യം നിഷേധിക്കുന്നത് ശരിയല്ലെന്നായിരുന്നു കോടതി നിരീക്ഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.