താമരശ്ശേരി ചുരം വഴി ഗതാഗതം പുനഃസ്ഥാപിച്ചു

ഈങ്ങാപ്പുഴ: താമരശ്ശേരി ചുരത്തിലൂടെ യാത്രാ വാഹനങ്ങളുടെ ഗതാഗതം പുനഃസ്ഥാപിച്ചു. കെ.എസ്.ആർ.ടി.സി ബസുകൾക്ക്​ അനുമതി നൽകിയെങ്കിലും ചരക്കു വാഹനങ്ങൾക്ക്​ നിരോധനം തുടരും. രാത്രി 10 മുതൽ രാവിലെ ആറുവരെ എല്ലാ ദിവസവും കേരള, കർണാടക കെ.എസ്.ആർ.ടി.സി സ്കാനിയ ബസുകൾക്ക് കടന്നുപോകാം. 

ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ, കൽപറ്റ എം.എൽ.എ സി.കെ. ശശീന്ദ്രൻ, കോഴിക്കോട് ജില്ല കലക്ടർ യു.വി. ജോസ്, പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ അംബിക മംഗലത്ത്, താമരശ്ശേരി തഹസിൽദാർ മുഹമ്മദ് റഫീഖ്​, ദേശീയപാത എക്സിക്യൂട്ടിവ്​ എൻജിനീയർ കെ. വിനയരാജ്, താമരശ്ശേരി ഡിവൈ.എസ്.പി പി.സി. സജീവൻ, ഗിരീഷ് ജോൺ, ചുരം സംരക്ഷണ സമിതി ഭാരവാഹികൾ എന്നിവർ ട്രയൽ യാത്രയിൽ പങ്കെടുത്തു.

Tags:    
News Summary - Thamarassery Churam Service opened -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.