കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ പരസ്യബോർഡുകൾ സ്ഥാപിക്കുന്നതിന് നിരോധനം ഏർപ്പെടുത്താൻ ജില്ല കലക്ടർ യു.വി. ജോസിെൻറ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടേയും യോഗം തീരുമാനിച്ചു. ചുരത്തിന് ഇരുവശങ്ങളിലുമായി സ്ഥാപിച്ച പരസ്യബോർഡുകൾ പരിസ്ഥിതിക്കും ഗതാഗതത്തിനും ദോഷം വരുത്തുന്നുണ്ട്. ബോർഡുകൾ സ്ഥാപിക്കുന്നതിന് പഞ്ചായത്ത് അനുവദിച്ചിരിക്കുന്ന ലൈസൻസ് കാലാവധി പൂർത്തിയാകുന്ന മുറക്ക് നിരോധനം നടപ്പാക്കാനാണ് തീരുമാനം. ഇവ ൈഡ്രവർമാരുടെ ശ്രദ്ധ തെറ്റിക്കുന്നതിനാൽ അപകടങ്ങൾക്ക് കാരണമാകുന്നുവെന്നും പരിസ്ഥിതിക്ക് ദോഷം വരുത്തുന്നുവെന്നും പരാതികൾ ഉയർന്നിരുന്നു.
ചുരത്തിനോട് ചേർന്ന സ്ഥലങ്ങളിൽ ചട്ടങ്ങൾ പാലിക്കാതെ കെട്ടിട നിർമാണം നടത്തുന്നത് കർശനമായി തടയും. പരിസ്ഥിതി സംരക്ഷണം മുന്നിൽകണ്ട് കെട്ടിട നിർമാണം നിയന്ത്രിക്കുന്നതിനും നടപടിയുണ്ടാകും. വർഷകാലത്ത് അപകടങ്ങൾ സംഭവിക്കാതിരിക്കാൻ മരങ്ങൾ മുറിച്ചുനീക്കുന്നതിന് പി.ഡബ്ല്യു.ഡി വിഭാഗത്തിന് നിർദേശം നൽകി. റോഡിന് കേട് സംഭവിക്കാതിരിക്കാൻ അധികഭാരം കയറ്റുന്ന വാഹനങ്ങൾക്കെതിരെ നടപടി കർശനമാക്കും. 3, 5, 6, 7, 8 വളവുകൾക്ക് വീതികൂട്ടുന്നതിനായുള്ള നടപടികൾ ത്വരിതപ്പെടുത്തും. ൈട്രബൽ വകുപ്പിൽനിന്ന് ഇതിനായി അനുമതി ലഭ്യമായിട്ടുണ്ട്. ചുരത്തിലെ മാലിന്യ നിക്ഷേപം കർശനമായി നിരീക്ഷിച്ച് ശക്തമായ ശിക്ഷ നടപടികൾ സ്വീകരിക്കാനും തീരുമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.