താനൂർ: സംഘര്‍ഷം നടന്ന മലപ്പുറം താനൂരില്‍ ഇന്ന് സര്‍വകക്ഷി സമാധാന യോഗം നടക്കും. മന്ത്രി കെ ടി ജലീലിന്റെ അധ്യക്ഷതയിലാണ് യോഗം. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, തദ്ദേശവാസികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. താനൂരില്‍ ഈയിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരു കോടി നാല്‍പത് ലക്ഷം രൂപയുടെ നാശനഷ്ടങ്ങളുണ്ടായതായാണ് റവന്യൂ വകുപ്പിന്‍റെ കണക്ക്.
സിപിഎം- മുസ്ലിം ലീഗ് സംഘര്‍ഷത്തിനിടെ പൊലീസും താനൂരില്‍ അക്രമം നടത്തിയിരുന്നു. അക്രമത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു. വാഹനങ്ങള്‍, മത്സ്യബന്ധന വലകള്‍ എന്നിവയും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. മന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സമാധാന യോഗത്തില്‍ റവന്യൂ അധികൃതര്‍ കണ്ടെത്തിയ വസ്തുതകളും പരിശോധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.