തിരുവനന്തപുരം: പ്രചാരണത്തിന് ചില നേതാക്കളുടെ ഭാഗത്തുനിന്ന് സഹകരണം ഉണ്ടാകുന്നില്ലെന്ന വിധത്തിൽ തിരുവനന് തപുരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി ഡോ. ശശി തരൂർ ഒരു പരാതിയും നൽകിയിട്ടില്ലെന്ന് കേരളത്തിെൻറ ചുമതലയു ള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്.
ശശി തരൂരിെൻറ പ്രചാരണത്തിൽ ഒരുപാളിച്ചയും പറ്റിയിട്ടില്ല. ഇപ്പോൾ ഉയർന്നിട്ടുള്ള ആരോപണങ്ങൾ തെറ്റും അടിസ്ഥാനരഹിതവുമാണ്. പ്രചാരണ പ്രവർത്തനങ്ങൾ തൃപ്തികരമാണ്. യു.ഡി.എഫ് പ്രവർത്തകർ ഒറ്റക്കെട്ടായി പ്രചാരണരംഗത്തുണ്ട്. പിന്നെന്തിനാണ് തിരുവനന്തപുരം മണ്ഡലത്തിൽ ഒരു പ്രത്യേക നിരീക്ഷകനെകൂടി ചുമതലപ്പെടുത്തിയതെന്ന ചോദ്യത്തിന്, അതിൽ ഒരുപുതുമയും ഇല്ലെന്നും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപനത്തിനാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം അഭിമാനമണ്ഡലമാണ്. അതിനാൽ കൂടുതൽ ശ്രദ്ധ നൽകാനാണ് ഒരാളെക്കൂടി നിയോഗിച്ചത്. അല്ലാതെ മറ്റ് കുറവുകൾ കൊണ്ടല്ല. ശശി തരൂർ തിരുവനന്തപുരത്ത് ഏറ്റവും മികച്ചവിജയം നേടുമെന്നതിൽ ഒരുസംശയവും ഇല്ലെന്നും മുകുൾ വാസ്നിക് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.