തിരുവനന്തപുരം: മോദിയെ താൻ ക്രൂരമായി ആക്രമിക്കുെന്നന്ന് ബി.ജെ.പി വിശ്വസിക്കുന്നതാ യും അതിനാലാണ് അവർ തനിക്കെതിരെ രണ്ട് ക്രിമിനൽ കേസുകൾ ഫയൽ ചെയ്തതെന്നും ശശി തരൂർ. കെ. പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ കഴിഞ്ഞദിവസം നൽകിയ നോട്ടീസിന് നൽക ിയ മറുപടിയിലാണ് ഇക്കാര്യം തരൂർ ചൂണ്ടിക്കാട്ടിയത്.
തെറ്റായ ധാരണകളുടെ അടിസ്ഥ ാനത്തിൽ വിമർശിക്കുന്നതിന് പകരം മോദിയെ സധൈര്യം നേരിടുന്ന തന്നെ വിമർശകർ അഭിനന്ദ ിക്കുകയാണ് വേണ്ടത്. പാർട്ടി വേദിയിൽ അഭിപ്രായപ്രകടനം നടത്തിയിെല്ലന്ന അഭിപ്രായത്തെ മാനിക്കുന്നു. ജയറാം രമേശും സിങ്വിയും അഭിപ്രായങ്ങൾ പരസ്യമായി പ്രകടിപ്പിച്ചപ്പോൾ, ട്വിറ്ററിലൂടെ താൻ അഭിപ്രായം പറയുകയായിരുന്നു.
പാർലമെൻറിനകത്തും പുറത്തും ഇന്ത്യൻ ഭരണഘടനയുടെ അന്തഃസത്ത തകർക്കാൻ ശ്രമിക്കുന്ന ബി.ജെ.പിയുടെ ആക്രമണ രാഷ്ട്രീയത്തെ പ്രതിരോധിച്ച് കോൺഗ്രസിെൻറ പുരോഗമനാത്മക മതേതര മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന തെൻറ രാഷ്ട്രീയ പ്രവർത്തനശൈലിയിൽ അഭിമാനിക്കുന്നു. ഇതുവരെ പുകഴ്ത്തിയിട്ടില്ലാത്ത ഒരു വ്യക്തിയെ പുകഴ്ത്തിയതായി ആരോപിച്ചാണ് വിശദീകരണം ചോദിച്ചിരിക്കുന്നത്. വിജയിക്കുന്ന പാർട്ടിയാക്കി കോൺഗ്രസിനെ മാറ്റുന്ന തരത്തിൽ തന്ത്രങ്ങൾ പുനരാവിഷ്കരിക്കണമെന്നാണ് വിമർശകരോട് പറയാനുള്ളത്.
സർക്കാറിനെതിരായ വിമർശനങ്ങൾ സത്യസന്ധവും മൂർച്ചയുള്ളതും ക്രിയാത്മകവും സൃഷ്ടിപരവും ആയിരിക്കണം. നമ്മുടെ സൃഷ്ടിപരമായ വിമർശനങ്ങളെ ജനങ്ങൾ ഗൗരവമായി വിശ്വാസത്തിലെടുക്കണം. നമ്മൾ രാജ്യതാൽപര്യത്തിനനുസരിച്ച് നിലകൊള്ളുന്നവരാണെന്നും ബി.ജെ.പി സംരക്ഷിക്കുന്നതിനേക്കാൾ മികച്ചരീതിയിൽ അവ സംരക്ഷിക്കുന്നതിന് നമുക്കാകുമെന്നും ജനങ്ങളെ ബോധ്യപ്പെടുത്താൻ നമുക്കാകണം.
തെൻറ വിമർശനങ്ങൾ സൃഷ്ടിപരമാണ്. ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളെയും മൂല്യങ്ങളെയും സംരക്ഷിക്കുന്നതിനുള്ള തെൻറ സുദൃഢമായ പ്രതിരോധമാണ് മൂന്ന് തെരഞ്ഞെടുപ്പുകളിലും തന്നെ വിജയിപ്പിച്ചത്. പാർലമെൻറിൽ പാർട്ടിയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള പോരാട്ടത്തിൽ എപ്പോഴും താൻ മുൻ നിരയിലുണ്ടാകും.
തെൻറ സമീപനങ്ങളോട് വിയോജിക്കുമ്പോഴും പരസ്പര ബഹുമാനം നഷ്ടപ്പെടുത്താതിരിക്കാൻ ശ്രമിക്കണമെന്നാണ് കേരളത്തിലെ തെൻറ സഹയാത്രികരോട് തനിക്ക് പറയാനുള്ളതെന്ന് പറഞ്ഞാണ് തരൂർ വിശദീകരണം അവസാനിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.