മലപ്പുറം: കോവിഡ് ബാധിതരെയും ക്വാറൻറീനിൽ ഇരിക്കുന്നവരെയും തപാൽ വോട്ട് ചെയ്യിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആക്ഷേപം. വോട്ട് ചെയ്ത് തിരിച്ചുനൽകുന്ന കവറിന് പുറത്ത് ഒപ്പിടണമെന്നാണ് വ്യവസ്ഥ. ഇതിനായി കവറിനുപുറത്ത് പ്രത്യേകം അടയാളപ്പെടുത്തിയിട്ടുമുണ്ട്.
എന്നാൽ, ചിലയിടങ്ങളിൽ ഒപ്പിടാതെയാണ് കവർ പോളിങ് ഉദ്യോഗസ്ഥർ തിരികെ വാങ്ങിപ്പോകുന്നത്. ബാലറ്റ് പേപ്പർ, സമ്മതപത്രം, വോട്ടറുടെ വിവരങ്ങൾ രേഖപ്പെടുത്താനുള്ള ഫോറം എന്നിവയടക്കമാണ് തപാൽവോട്ടിനായി നൽകുന്നത്.
ബാലറ്റ് പേപ്പറിൽ പേനകൊണ്ട് ടിക് മാർക് ചെയ്ത് കവറിലിട്ട് ഒട്ടിക്കണം. മറ്റ് രണ്ടു ഫോറത്തിലും വിശദാംശങ്ങൾ രേഖപ്പെടുത്തി കവറിലിട്ട് നൽകണം. ഒപ്പിടാതെ നൽകിയാൽ വോട്ടുകൾ അസാധുവാകാൻ ഇടവരുത്തുമെന്നാണ് പരാതി. ഇതിനകം ഒപ്പിടാതെ വോട്ട് ചെയ്ത് കവർ നൽകിയവർ അസാധുവാകുമോ എന്ന ആശങ്കയിലുമാണ്.
വിദേശത്ത് കഴിയുന്ന പ്രവാസികളുടെ പേരുവിവരം ക്വാറൻറീനിൽ ഇരിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്തി തപാൽ വോട്ടിൽ കൃത്രിമം നടത്താനും ശ്രമം നടക്കുന്നതായി പരാതിയുണ്ട്. അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ ഡിസംബർ 13രെ തപാൽവോട്ട് ചെയ്യിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.