മട്ടാഞ്ചേരി: മുസ്ലിം പെൺകുട്ടികളുടെ തട്ടം നീക്കിയെന്ന് ചിലർ അഭിമാനത്തോടെ പറയുകയാണെന്നും തട്ടം ഇടുകയെന്നാൽ നാണം മറക്കുകയെന്നതാണെന്നും നാണംമറക്കുകതന്നെ വേണമെന്നും സമസ്ത കേരള ജംഇയ്യതുൽ ഉലമ അധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. സമസ്ത ജില്ല കമ്മിറ്റി സംഘടിപ്പിച്ച മദ്ഹു റസൂൽ സംഗമം മട്ടാഞ്ചേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇസ്ലാമിനെ താറടിക്കാൻ ചിലർ ശ്രമിക്കുകയാണ്. സർക്കാറുകളുമായി സൗഹൃദത്തോടെയുള്ള സമീപനമാണ് സമസ്ത സ്വീകരിക്കുന്നത്. ആവശ്യങ്ങൾ അവരുമായി സംസാരിക്കും. ചിലപ്പോൾ ഫോണിൽ പറയും അല്ലെങ്കിൽ നേരിൽ പോയി കാണും. അതൊക്കെ ആക്ഷേപമായി പറയുന്നത് ശരിയല്ലെന്നും തങ്ങൾ കൂട്ടിച്ചേർത്തു.
ഐ.ബി. ഉസ്മാൻ ഫൈസി അധ്യക്ഷതവഹിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി. ഹൈബി ഈഡൻ എം.പി, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷ്റഫ്, കൗൺസിലർമാരായ ആന്റണി കുരീത്തറ, കെ.എ. മനാഫ്, പി.എം. ഇസ്മുദ്ദീൻ, ഓണംപിള്ളി മുഹമ്മദ് ഫൈസി, ഷഫീഖ് തങ്ങൾ, സി.എ. ഫൈസൽ, സിയാദ് ചെമ്പറക്കി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.